»   » വിനീതിന്റെ ആനന്ദം, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

വിനീതിന്റെ ആനന്ദം, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam


വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മിക്കുന്ന ആനന്ദത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടത്.

തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളില്‍ വിനീതിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത ഗണേഷ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്റെ പ്രൊഡക്ഷന്‍ കമ്പിനിയായ ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

aanandam

വിശാഖ്, സിദ്ദി, റോദ്ദന്‍, അരുണ്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേം ഫെയിം ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

English summary
Vineeth Sreenivasan’s Aanandam All Set To Hit The Theatres!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam