അരവിന്ദന്റെ അതിഥികളുമായി വിനീതെത്തുന്നു! റിലീസ് പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍! കാണാം
കഥ പറയുമ്പോള്‍,മാണിക്യകല്ല് എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം.മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് അരവിന്ദന്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത്. ശ്രീനിവാസനും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. മുകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ലവ് 24*7 എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നിഖില വിമലാണ് അരവിന്ദന്റെ അതിഥികളിലും നായികയാവുന്നത്. ചിത്രത്തില്‍ വിനീതിന്റെ നായികയായ വരദ എന്ന കഥാപാത്രമായാണ് നിഖില എത്തുന്നത്.

ഒരിടവേളയ്ക്കു ശേഷം ഉര്‍വ്വശി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഇവരുടെ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. ശ്രീനിവാസനും വിനീതും ഉള്‍പ്പെട്ട ചിത്രത്തിലെ രംഗമായിരുന്നു അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു ചിത്രമായിരിക്കും അരവിന്ദന്റെ അതിഥികളെന്ന് നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു.
ഒരു ടേബിളിനു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെയായിരുന്നു പോസ്റ്ററില്‍ കാണിച്ചിരുന്നത്.രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ വിനീതിന്റെ കൂട്ടുകാരനായി അജു വര്‍ഗീസും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സലീംകുമാര്‍, ശാന്തി കൃഷ്ണ, ഷമ്മി തിലകന്‍, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.എപ്രില്‍ 27നാണ് അരവിന്ദന്റെ അതിഥികള്‍ തിയ്യേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications











