For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ! പ്രണവിനെ നായകനാക്കുന്നതിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍!

  |

  താരപുത്രന്‍മാരുടെ സംഗമത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. ബാലതാരമായി വിസ്മയിപ്പിച്ച പ്രണവും സകല മേഖലയിലും കഴിവ് തെളിയിച്ച് മുന്നേറുന്ന വിനീത് ശ്രീനിവാസനും ഒരുമിക്കുമ്പോള്‍, ആ വരവ് വെറുതെയാവില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളിലാണ് ആരാധകര്‍. ശക്തമായ ആരാധകപിന്തുണയാണ് ഇരുവര്‍ക്കുമുള്ളത്. അഭിനയവും ആലാപനവും സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് വിനീത് മുന്നേറുന്നത്. ശ്രീനിവാസനായി ഗാനം ആലപിച്ചായിരുന്നു ഈ താരപുത്രന്‍ എത്തിയത്. അഭിനേതാവായി എത്തിയതിന് ശേഷമായിരുന്നു സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.

  പുനര്‍ജനി, ഒന്നാമന്‍, തുടങ്ങിയ ചിത്രങ്ങളിലെ ബാലതാരമായ അപ്പു ഭാവിയില്‍ നായകനായി തിരിച്ചെത്തുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് വരുന്നതിനിടയിലായിരുന്നു നായകനായി അരങ്ങേറുന്ന സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നത്. ജീത്തു ജോസഫ് ചിത്രമായ ആദിക്ക് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു പ്രണവിനെ കണ്ടത്. പ്രിയദര്‍ശന്റെ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുഞ്ഞാലി മരക്കാരുടെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവാണ്. അതിനിടയിലാണ് മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെത്തിയത്.

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും മക്കള്‍ ഒരു ചിത്രത്തിനായി ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ സിനിമാലോകവും ആരാധകരും ഒരുപോലെ സന്തോഷിച്ചിരുന്നു. വേറിട്ട സിനിമകളുമായാണ് വിനീത് എത്താറുള്ളത്. രണ്ട് സിനിമകളിലാണ് ഇതുവരെയായി പ്രണവിനെ കണ്ടത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ അടുത്ത സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളറിയാനായും ആരാധകര്‍ക്ക് താല്‍പര്യമുണ്ട്. അതിനിടയിലാണ് പ്രണവിനെ നായകനാക്കി വിനീത് സിനിമയൊരുക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തിയത്.

  അഭിനേതാവായും സംവിധായകനായും നിറഞ്ഞുനില്‍ക്കുകയാണ് വിനീത്. പുതിയ സിനിമയായ മനോഹരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് അദ്ദേഹത്തോട് പ്രണവിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് ചോദിച്ചത്. റ്റൂ ഏര്‍ളി, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സിനിമയാണ്, താന്‍ തന്നെ സംവിധാനം ചെയ്യുന്ന സിനിമയാണെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയാറായിട്ടില്ലെന്നുമായിരുന്നു വിനീതിന്റെ മറുപടി.

  ആദിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവിന്റെ രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രേക്ഷകര്‍ തൃപ്തരായിരുന്നില്ല. വന്‍പ്രതീക്ഷയോടെയാണ് സിനിമ എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമ ഉദ്ദേശിച്ചത്ര നന്നായില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അതിനാല്‍ത്തന്നെ പ്രണവ് നായകവേഷത്തിലെത്തുന്ന മൂന്നാമത്തെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. റൊമാന്റിക് ചിത്രമായിരിക്കുമോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രണവിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ സിനിമയിലൂടെ സംഭവിക്കുകയെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

  മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു വിനീത് സംവിധാനത്തില്‍ തുടക്കം കുറിച്ചത്. ആ സമയത്ത് മനസ്സിലൊരു പുകയായിരുന്നു. സംവിധാനത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ അറിയാം. മണിക്കൂറുകളോളം നീളുന്ന ചിത്രീകരണത്തിനിടയില്‍ ഉറക്കം നഷ്ടമായിരുന്നു. എല്ലാം ചെയ്യുന്നുണ്ടെങ്കിലും എന്താണ് ചെയ്തതെന്ന് മനസ്സിലാവാത്ത അവസ്ഥയായിരുന്നു. ആ സിനിമയുടെ വിഷയം പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുകയും ചെയ്തുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  പ്രണയിച്ച് വിവാഹിതരായവരാണ് വിനീതും ദിവ്യയും. ദിവ്യ വിനീതിന്റെ ജൂനിയറായിരുന്നു. അവളെ റാഗ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മലയാളം പാട്ട് പാടാനായി ആവശ്യപ്പെട്ടിരുന്നു. തമിഴായിരുന്നു റാഗ് ചെയ്തത്. അവള്‍ക്ക് വരികള്‍ അറിയില്ലായിരുന്നു. അതിനിടയിലാണ് തന്നോട് മലയാളം പാട്ട് സൊല്ലിക്കൊടെടാ എന്ന് പറഞ്ഞത്. സീനിയേഴ്‌സ് നില്‍ക്കുന്ന സമയത്ത് ഓഡിറ്ററിയത്തിലേക്കൊന്നും വരണ്ടെന്ന് പറഞ്ഞാ താന്‍ ദിവ്യയെ ക്ലാസിലേക്ക് അയയ്ക്കുകയായിരുന്നു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച.

  കോളേജില്‍ മ്യൂസിക് ക്ലബിലും തങ്ങള്‍ ഒരുമിച്ചായിരുന്നു. തങ്ങള്‍ ഒരുമിച്ച് കോളേജിലൊക്കെ പാടിയിട്ടുണ്ട്. അങ്ങനെയങ്ങനെ അത് പ്രണയമായി മാറുകയായിരുന്നു. കുടുംബത്തോടൊപ്പം ഒരുമിച്ച് സമയം ചെലവവിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് വിനീത്. കുടുംബത്തിനൊപ്പമുള്ള യാത്രയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്.

  English summary
  Vineeth Sreenivasan's comment About Pranav Mohanlal Movie.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X