»   » ശീലങ്ങളെ മാറ്റാന്‍ തയ്യാറുളള പ്രേക്ഷകന് ഈ ചിത്രം നല്ലൊരു തുടക്കമാണ്: വിനീത് ശ്രീനിവാസന്‍

ശീലങ്ങളെ മാറ്റാന്‍ തയ്യാറുളള പ്രേക്ഷകന് ഈ ചിത്രം നല്ലൊരു തുടക്കമാണ്: വിനീത് ശ്രീനിവാസന്‍

Written By:
Subscribe to Filmibeat Malayalam
പൂമരം നല്ലൊരു തുടക്കമാണെന്ന് വിനീത് ശ്രീനിവാസൻ | filmibeat Malayalam

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു പൂമരം. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. നേരത്തെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും മറ്റു നിരവധി ട്രോളുകളും ചര്‍ച്ചകളും നടന്നിരുന്നു.2016ല്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം റിലീസ് ചെയ്യാന്‍ വൈകിയപ്പോഴാണ് ഇത്തരം ട്രോളുകളും മറ്റും വന്നിരുന്നത്.

പൂമരത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചോര്‍ത്ത് അച്ഛനും അമ്മയും ടെന്‍ഷനടിച്ചിരുന്നുവെന്ന് കാളിദാസ്!

എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കി ചിത്രം ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് തന്നെ തിയ്യേറ്ററുകളിലെത്തിയിരുന്നു. കാളിദാസ് ജയറാം നായകനായുളള ആദ്യ മലയാള ചിത്രമെന്ന നിലയ്ക്കാണ് പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ചിത്രത്തിനായി കാത്തിരുന്നത്. 1983,ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ ചിത്രമെന്ന നിലയിലും പ്രതീക്ഷകള്‍ എറെയായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ ഒന്നും തെറ്റിക്കാതെ തന്നെയാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.


poomaram

ചിത്രത്തിലെ കാളിദാസിന്റെ പ്രകടനവും എബ്രിഡിന്റെ സംവിധാനവും മികച്ചതായിരുന്നുവെന്ന് പൂമരം കണ്ട പ്രേക്ഷകരെല്ലാം തന്നെ വിലയിരുത്തിയിരുന്നു. തന്റെ കരിയറില്‍ വ്യത്യസ്ഥ ചിത്രങ്ങളൊരുക്കിയിട്ടുളള സംവിധായകന്‍ എബ്രിഡ് ഷൈന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു. പാട്ടുകള്‍ക്ക് എറെ പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. പ്രേക്ഷകരെ പോലെ തന്നെ താരങ്ങളും പൂമരം കണ്ട് തങ്ങളുടെ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.എല്ലാവരും വേറിട്ടാരു ചിത്രമാണ് പുമരമെന്ന് പറഞ്ഞിരുന്നു. ചിത്രം കണ്ട് നടന്‍ വിനീത് ശ്രീനിവാസനും അഭിപ്രായം അറിയിച്ചിരുന്നു.


vineeth sreenivasan

നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങള്‍,മെയിന്‍സ്ട്രീം സിനിമകളില്‍ നിന്നുളള പ്രതീക്ഷകള്‍ എന്നിവയില്‍ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരമെന്നാണ് വിനിത് ശ്രീനിവാസന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനീത് അഭിപ്രായമറിയിച്ചിരിക്കുന്നത്. കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം പൂമരം അതല്ല ചെയ്യുന്നത്. ശീലങ്ങളെ മാറ്റാന്‍. പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറുളള പ്രേക്ഷകന് പൂമരം നല്ല തുടക്കമാണ്.വിനീത് തന്റെ പോസ്റ്റില്‍ കുറിച്ചു.ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി മാധവന്റെ പുതിയ ചിത്രം വരുന്നു


കൈനിറയെ ചിത്രങ്ങളുമായി ശിവകാര്‍ത്തികേയന്‍: സീമരാജയ്ക്കു ശേഷമുളള അടുത്ത ചിത്രം ഈ സംവിധായകനൊപ്പം

English summary
ineeth sreenivasan's facebook post about poomaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X