വിനീത് ശ്രീനിവാസന്റെ ഹൃദയം ഒടിടി റിലീസിനില്ല! തിയ്യേറ്ററുകളിലേക്ക് തന്നെയെന്ന് നിര്‍മ്മാതാവ്
പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ഹൃദയത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമയുമായി വിനീത് ശ്രീനിവാസന്‍ എത്തുന്നത്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഹൃദയം. കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായി എത്തുന്നത്. മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നു.

ഹൃദയത്തിന്റെതായി വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് ഹൃദയമെന്ന് നടന്‍ പറഞ്ഞിരുന്നു. പതിനേഴ് വയസു മുതല്‍ തന്റെ ഇപ്പോഴത്തെ പ്രായം വരെയുളള ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്.
തന്റെ ലൈഫില്‍ താന്‍ അനുഭവിച്ചിട്ടുളള ഒട്ടേറെ കാര്യങ്ങള്‍ ഹൃദയത്തിന്റെ കഥയില്‍ ഉണ്ടെന്ന് വിനീത് പറഞ്ഞിരുന്നു. ഹൃദയത്തെക്കുറിച്ച് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വിനീത് ശ്രീനിവാസന്റെ ഡ്രീം പ്രോജക്ട് കൂടിയായ സിനിമ തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് വിശാഖ്.
സിനിമയുടെ ഷൂട്ടിംഗ് അമ്പത് ശതമാനം ഇതുവരെ പൂര്‍ത്തിയായെന്നും നിര്‍മ്മാതാവ് അറിയിച്ചു. സിനിമകളെല്ലാം ഒടിടി റിലീസിന് തയ്യാറെടുക്കുന്ന സമയത്ത് ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയായിരുന്നു വിശാഖ്. പ്രണവിനും കല്യാണിക്കുമൊപ്പം അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, അരുണ്‍ കുര്യന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഹിഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
സിനിമ ഓണം റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധായകനാവുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മനോഹരം തുടങ്ങിയ സിനിമകള്‍ നടന്റെതായി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു.


Click it and Unblock the Notifications