»   » കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി വിനീതും ദിവ്യയും ഇന്‍സ്റ്റഗ്രാം ഫോട്ടോ വൈറലാവുന്നു !!

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി വിനീതും ദിവ്യയും ഇന്‍സ്റ്റഗ്രാം ഫോട്ടോ വൈറലാവുന്നു !!

By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളുടെ കുടുെബത്തിലെല്ലാം കുഞ്ഞതിഥികള്‍ കടന്നുവരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി ക്ക് പുറമേ വിനീത് ശ്രീനിവാസനും കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭാര്യ ദിവ്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയാണ് താരമെന്ന് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.

മകള്‍ വന്നതിനു ശേഷം അമാലില്‍ വന്ന മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു !!

കുഞ്ചാക്കോ ബോബനോടൊപ്പം തകര്‍ത്തഭിനയിച്ച ദീപ, പ്രിയത്തിലെ ആനി ഇപ്പോള്‍ എവിടെയാണെന്നറിയുമോ??

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹത്തിനിടയിലാണ് ദിവ്യ ഗര്‍ഭിണിയാണെന്ന കാര്യം പ്രേക്ഷകര്‍ക്ക് മനസ്സിലായത്. വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. എട്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.

കരിയറില്‍ നഷ്ട ബോധം തോന്നിയ 2 സിനിമകളിലും നായകന്‍ മോഹന്‍ലാലായിരുന്നുവെന്ന് അംബിക, ചിത്രങ്ങള്‍ ??

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്നു

എട്ടു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ ജീവിത സഖിയാക്കിയത്. വിനീതിന്റെ സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് ദിവ്യ നല്‍കുന്നത്.

വിനീതിന്റെ ചിത്രത്തിന് ശബ്ദം നല്‍കി

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ ഐമ സെബാസ്റ്റിയനു വേണ്ടി ഡബ്ബ് ചെയ്തത് ദിവ്യയായിരുന്നു.

റംസാന്‍ റിലീസില്‍ വിനീത് ശ്രീനിവാസന്‍ ചിത്രവും

വിനീത് ശ്രീനിവാസനെയും രജിഷാ വിജയനെയും നായികാ നായകന്‍മാരാക്കി ലിയോ തദ്ദേവൂസ് ഒരുക്കിയ ഒരു സിനിമാക്കാരന്‍ റംസാന്‍ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.

ഇടവേളയിലേക്ക്

സിനിമാക്കാരനു ശേഷം വിനീത് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ദിവ്യയ്‌ക്കൊപ്പം ചിലവഴിക്കാനാണ് താരം തീരുമാനിച്ചിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാം ചിത്രം വൈറലാവുന്നു

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയുള്ള വിനീത് ശ്രീനിവാസന്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവാറുണ്ട്. ഈയ്യിടെ പോസ്റ്റ് ചെയ്ത ഫോട്ടോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

English summary
Vineeth Sreenivasan's latest instagram photo getting viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam