വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് മനോഹരം. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം വിനീതിനെ നായകനാക്കി അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. മനോഹരത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഒരു ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്.

വിനീത് ശ്രീനിവാസനൊപ്പം നടന്‍ ഇന്ദ്രന്‍സും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അപര്‍ണാ ദാസ്, ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍,ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്. വികെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ധിഖി, മഞ്ജു സുനില്‍, ശ്രീലക്ഷ്മി, വീണാ നായര്‍, നന്ദിനി, കലാരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എകെയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുളള സജീവ് തോമസാണ് സംഗീതം നല്‍കുന്നത്. നിതിന്‍ രാജ് എഡിറ്റിങ്ങ് ചെയ്യുന്നു. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications