അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്‍! പുതിയ ചിത്രം മനോഹരം പൂര്‍ത്തിയായി
അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മനോഹരം. ഓര്‍മ്മയുണ്ടോ ഈ മുഖത്തിനു ശേഷം വിനീതും സംവിധായകന്‍ അന്‍വര്‍ സാദത്തും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മനോഹരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഫസ്റ്റ്‌ലുക്കിനു പിന്നാലെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്. മനോഹരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയിരുന്നത്.

വിനീത് ശ്രീനിവാസനൊപ്പം ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വികെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ധിഖി, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എകെയും ചേര്‍ന്ന് മനോഹരം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications











