»   » സിനിമക്കാരന്റെ ജീവിതം വീണ്ടും സിനിമയാവുന്നു! 'ഒരു സിനിമക്കാരന്റെ' ഓഡീയോയുമായി ലാലേട്ടന്‍!

സിനിമക്കാരന്റെ ജീവിതം വീണ്ടും സിനിമയാവുന്നു! 'ഒരു സിനിമക്കാരന്റെ' ഓഡീയോയുമായി ലാലേട്ടന്‍!

By: Teresa John
Subscribe to Filmibeat Malayalam

വീനിത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ 'ഒരു സിനിമക്കാരന്റെ' ഓഡീയോ ഇന്നലെ പുറത്തിറക്കി. മോഹന്‍ലാലാണ് ഓഡീയോ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.

മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ കൂട്ടിയാല്‍ കൂടുമോ? പ്രിയന്റെ ശൈലി മഹേഷിന്റെ ദുരന്തമാവും!!!

മോഹന്‍ലാലിനൊപ്പം ലാല്‍ ജോസ്, വിജയ് ബാബു, രചന നാരായണന്‍കുട്ടി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. വെളിപ്പാടിന്റെ പുസ്തകം എന്ന ലാല്‍ ജോസിന്റെ പുതിയ സിനിമയിലെ ലുക്കിലാണ് മോഹന്‍ലാല്‍ പരിപാടിയ്‌ക്കെത്തിയത്.

 vineeth-srinivadsan

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീനിതിനൊപ്പം രജീഷ വിജയനാണ് നായികയായി എത്തുന്നത്. രഞ്ജി പണിക്കര്‍, ലാല്‍ , സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ്. ഫെബ്രുവരി 24 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചിരുന്നത്.

നിര്‍മാതാവിന് അഭിനയം വേണ്ട!ആവശ്യം മറ്റ് പലതിലും,സിനിമയില്‍ നിന്നും പുറത്താക്കിയ നടി പറയുന്നത് ഇങ്ങനെ

ഫേസ്ബുക്കിലുടെ മോഹന്‍ലാലിന് നന്ദി പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തിലെ ഓഡീയോ പ്രദര്‍ശിപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തിയതില്‍ കൂടുതല്‍ മറ്റൊന്നും ഞങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞാണ് വീനിത് ഫോട്ടോയടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
Vineeth Sreenivasan's Oru Cinemakaran's Audio Launched By Mohanlal!!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam