twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുഹൃത്തിന്റെ ജീവിതം വിനീത് ശ്രീനിവാസന്‍ സിനിമയാക്കുന്നു

    By Aswathi
    |

    സൗഹൃദ ബന്ധങ്ങള്‍ക്ക് എന്നും പ്രധാന്യം നല്‍കുന്ന വിനീത് ശ്രീനിവാസന്‍ ആദ്യം സംവിധാനം ചെയ്ത 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദബന്ധത്തെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. പിന്നീട് 'തട്ടത്തിന്‍ മറയത്ത്' എന്ന ചിത്രം സംവിധാനം ചെയ്തപ്പോള്‍ അതിന് പ്രണയത്തിന് പ്രധാന്യം നല്‍കി.

    ഇതില്‍ രണ്ടില്‍ നിന്നും വ്യത്യസ്തമായിരുന്നു മൂന്നാമത്തെ ചിത്രം 'തിര'. ഒരു ത്രില്ലിങ് സ്റ്റോറിയുടെ ഗണത്തില്‍ പെടുത്താവുന്ന ചിത്രം. തിരയുടെ രണ്ടും മൂന്നും ഭാഗം എടുക്കുന്നതിന് മുമ്പ് മറ്റൊരു ചിത്രം താന്‍ സംവിധാനം ചെയ്യുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതെ വിനീത് തന്റെ നാലാമത്തെ ചിത്രത്തിലേയ്ക്ക് കടക്കുന്നു.

    vineeth-sreenivasan

    നേരത്തെ എടുത്ത മൂന്ന് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് വിനീതിന്റെ അടുത്ത ചിത്രം. കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.

    തന്റെ മികച്ച ചിത്രം വരാനിരിക്കുന്നതേയുള്ളൂ എന്ന് വിനീത് ഇതിന് മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ അതേതായിരിക്കും എന്ന ആകാംക്ഷയിലാണ്. തന്റെ അടുത്ത സുഹൃത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളാണ് സിനിമയില്‍ പറയുന്നതെന്ന് വിനീത് ശ്രീനിവസാന്‍ പറഞ്ഞു.

    അടുത്ത വര്‍ഷം ചിത്രത്തിന്റെ പണി തുടങ്ങും. കഥയില്‍ അച്ഛനും അമ്മയും മകനും മകളുമൊക്കെയുണ്ടാകും. ചില കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നു തന്നെ പകര്‍ത്തിയതാണെന്നും എല്ലാ കുടുംബങ്ങള്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന മുഹൂര്‍ത്തങ്ങളാകും ചിത്രത്തിലുണ്ടാകുകയെന്നും വിനീത് വ്യക്തമാക്കി.

    ഇപ്പോള്‍ 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ആദ്യമായി ഒരു റൊമാന്റിക് ഹീറോയുടെ വേഷത്തില്‍ വിനീതെത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. അജു വര്‍ഗീസും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

    മറ്റൊന്ന്, തന്റെ സഹസംവിധായകനായ പ്രജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയുമെഴുതുന്നത് വിനീതാണ്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍.

    English summary
    Vineeth Sreenivasan's next directorial will be a family movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X