വിനീത് ശ്രീനിവാസനും ചെമ്പന്‍ വിനോദും അറസ്റ്റില്‍

By Aswathi

ങേ, ഷൈന്‍ ടോമിന് പിന്നാലെ മലയാളത്തിലെ യുവതാരങ്ങളെ മുഴുവന്‍ അറസ്റ്റ് ചെയ്യുകയാണോ. വിനീത് ശ്രീനിവാസനും ചെമ്പന്‍ വിനോദിനും ഷൈന്‍ ടോമുമായി എന്താണ് ബന്ധം. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട് സിനിമയിലെ മറ്റ് ചില നടന്മാരെയും സംശയമുണ്ടെന്ന് കേട്ടിരുന്നു. ഇനി അങ്ങനെ വല്ലതും ആകുമോ??

ചിന്തിച്ചു കാടുകയറേണ്ടതില്ല. വിനീത് ശ്രീനിവാസനെയും ചെമ്പന്‍ വിനോദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത് ജോജു ജോര്‍ജ്ജും ശ്രീജിത്ത് രവിയുമാണ്. അതെ ജോജു ജോര്‍ജ്ജും ശ്രീജിത്ത് രവിയും പൊലീസുകാരുടെ വേഷത്തിലും ചെമ്പന്‍ വിനോദും വിനീത് ശ്രീനിവാസനും കള്ളന്മാരുടെ വേഷത്തിലും എത്തുന്ന ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങിനെ കുറിച്ചാണ് പറയുന്നത്.

oru-second-class-yathra

ഹ്യൂമര്‍, സസ്‌പെന്‍സ്, ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടുമല്‍ പേട്ടയില്‍ പുരോഗമിക്കുകയാണ്. നവാഗതരായ ജേക്‌സണ്‍ ആന്റണിയും രജീഷ് ആന്റണിയും കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗില്‍റാണിയാണ് നായിക.

ഇന്ദ്രന്‍സ്, നെടുമുടി വേണു, ഇന്നസെന്റ്, ബാലു വര്‍ഗീസ്, സുനില്‍ സുഗത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നന്ദുവും മാരനും കള്ളന്‍മാരാണ്. മാരന്‍ രസികനും അപകടകാരിയുമാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയാണയാള്‍. നന്ദു ഗ്രാമത്തിലെ വലിയൊരു കുടുംബത്തിലെ അംഗവും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ പരശുറാം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോകണം. അതിനായി നിയോഗിക്കപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് ജോളിയും ബാലുവും. ഈ നാലുപേരുടെ പരശുറാം എക്‌സ്പ്രസിലെ യാത്രയാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര. നന്ദുവായി വിനീത് ശ്രീനിവാസനും മാരന്‍ ആയി ചെമ്പന്‍ വിനോദുമാണ് അഭിനയിക്കുന്നത്. പൊലീസുകാരെ ജോജുവും ശ്രീജിത്ത് രവിയും അവതരിപ്പിക്കുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X