വിനീത് ശ്രീനിവാസനെ നായകനാക്കി ജോമോന്‍ ടി ജോണ്‍ ചിത്രം! സന്തോഷം പങ്കുവെച്ച് നടന്‍! കാണൂ
മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് വിനീത് ശ്രീനിവാസനും ജോമോന്‍ ടി ജോണും. ചാപ്പാകുരിശില്‍ തുടങ്ങി വിനീതിന്റെ ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ജോമോനായിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചൊരു സിനിമ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
വീനിത് നായകനവേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോമോനാണ്. തെന്നിന്ത്യയിലെ ശ്രദ്ധേയ ഛായാഗ്രാഹകന്റെ ആദ്യ നിര്‍മ്മാണ സംരഭവും കൂടിയാണിത്. ഇതുവരെ പേരിടാത്ത ചിത്രം ഗിരീഷ് എ ഡിയാണ് സംവിധാനം ചെയ്യുന്നത്. അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായിരുന്നു ഗിരീഷ്.

ജോമോണ്‍ ടി ജോണിനൊപ്പം എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ഷെബിന്‍ ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെയായിരുന്നു സിനിമ പൂര്‍ത്തിയായ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്. വിനീതിനൊപ്പം കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജോമോന്‍ തന്നെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയ്ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം നല്‍കുന്നത്.


Click it and Unblock the Notifications