»   » ധ്യാനിന്‍റെ സിനിമാ ലോഞ്ചിങ്ങിന് വിനീത് എത്തിയില്ല, കാരണം കേള്‍ക്കണോ, മറുപടി വൈറല്‍ !!

ധ്യാനിന്‍റെ സിനിമാ ലോഞ്ചിങ്ങിന് വിനീത് എത്തിയില്ല, കാരണം കേള്‍ക്കണോ, മറുപടി വൈറല്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് അറിയുന്നതിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നിവിന്‍ പോളിയും അജു വര്‍ഗീസുമൊക്കെ ഇടയ്ക്കിടയ്ക്ക് സര്‍പ്രൈസ് നല്‍കുമെന്ന് പറഞ്ഞ് പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കിയിരുന്നു. ശനിയാഴ്ച ഇരുവരും ചേര്‍ന്നാണ് ആ സര്‍പ്രൈസ് പൊളിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെ നിവിന്‍ പോളി സര്‍പ്രൈസ് നല്‍കുമെന്ന് ധ്യാന്‍ ശ്രീനിവാസനും അറിയിച്ചു.

അച്ഛന്റെ പാത പിന്തുടര്‍ന്നാണ് വിനീത് ശ്രീനിവാസന്‍ സിനിമയിലേക്കെത്തിയത്. അഭിനയവും ആലാപനവും സംവിധാനവുമൊക്കെയായി മലയാള സിനിമയില്‍ ഇതിനോടകം തന്നെ വിനീത് ഇടം പിടിച്ചു കഴിഞ്ഞു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലേക്കെത്തിയത്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അന്നേ താരം വ്യക്തമാക്കിയിരുന്നു. ധ്യാനിന്റെ സിനിമാ ലോഞ്ചിങ്ങില്‍ അസാന്നിധ്യം കൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിനീത് നല്‍കിയ മറുപടിയാണ് അതിലേറെ രസകരമായത്.

സിനിമാ ലോഞ്ചിന് വിനീത് ശ്രീനിവാസന്‍ എത്തിയില്ല

ലവ് ആക്ഷന്‍ ഡ്രാമ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിങ്ങിന് വിനീത് ശ്രീനിവാസന്‍ എത്തിയിരുന്നില്ല. ഇതിനെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ജ്യേഷ്ധന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ധ്യാനിന്റെ പുതിയ തുടക്കത്തിന് വിനീത് എത്താത്തതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ നിരവധി പേര്‍ ചോദിച്ചിരുന്നു.

വിനീത് നല്‍കിയ മറുപടി

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ലോഞ്ചിങ്ങിന് വരാത്തതിനെക്കുറിച്ച് ചോദിച്ചവരോട്, ഞാന്‍ ചെന്നൈയില്‍ എന്റെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന തിരക്കിലാണ്. വിനീതിന്റെ മറുപടി സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വിനീതിനും ദിവ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നു

അഭിനയത്തില്‍ നിന്നും മാറി സംവിധാനത്തിലും കഴിവു തെളിയിക്കാനൊരുങ്ങുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പേ തന്നെ ധ്യാന്‍ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് കടക്കുമെന്നും താരം അറിയിച്ചിരുന്നു.

വിനീതിന്റെയും ധ്യാനിന്റേയും ആദ്യ ചിത്രത്തില്‍ ഒരേ നായകന്‍

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു നിവിന്‍ പോളി സിനിമയില്‍ അരങ്ങേറിയത്. ചിത്രത്തിലെ പ്രകാശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ രൂപഭാവത്തിലായിരുന്നു നിവിന്‍ ഓഡീഷനില്‍ പങ്കെടുക്കാനെത്തിയത്. അജു വര്‍ഗീസിന്റെ തുടക്കവും ഈ സിനിമയിലൂടെയായിരുന്നു. കുട്ടു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീതിന്റെ അനുജന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലും നായകനാവാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത് നിവിന്‍ പോളിക്കാണ്.

നിര്‍മ്മാതാവിന്റെ റോളില്‍ അജു വര്‍ഗീസ്

വിനീതിന്റെ സിനിമയിലൂടെ കടന്നുവന്ന അജു വര്‍ഗീസാണ് ധ്യാന്‍ ശ്രീനിവാസന്റെ സിനിമ നിര്‍മ്മിക്കുന്നത്. ആദ്യമായാണ് താരം നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ വിനീതിന്റെ അസിസ്റ്റന്റായും അജു പ്രവര്‍ത്തിച്ചിരുന്നു.

നായികയായി നയന്‍താര

യുവതാരനിരയുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ ചിത്രത്തിലൂടെ നയന്‍താരയെ തേടിയെത്തിയിട്ടുള്ളത്. മലയാളത്തിലൂടെയാണ് തുടങ്ങിയതെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരറാണിയായി മാറിയിരിക്കുകയാണ് നയന്‍സ്.

English summary
Vineeth Sreenivasan Facebook post getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam