വിനീത് ശ്രീനിവാസനൊപ്പം കുമ്പളങ്ങിയിലെ ഫ്രാങ്കിയും! തണ്ണീര്‍മത്തന്‍ വര്‍ഷങ്ങള്‍ വരുന്നു
Recommended Video

അരവിന്ദന്റെ അതിഥികള്‍ വിജയമായതിനു പിന്നാലെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുകയാണ് വിനീത് ശ്രീനിവാസന്‍. അഭിനയത്തിനു പുറമെ ഗാനരംഗത്തും സജീവമാണ് താരപുത്രന്‍. വിനീതിന്റെ പുതിയ ചിത്രം മനോഹരത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്.
ഓര്‍മ്മയുണ്ടോ ഈ മുഖം സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് സിനിമ സംവിധാനം ചെയ്യുന്നത്. മനോഹരത്തിനു പിന്നാലെ നടന്റെ പുതിയൊരു സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

നവാഗതനായ ഗിരീഷ് എ ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തണ്ണീര്‍ മത്തന്‍ വിശേഷങ്ങള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ജോമോന്‍ ടി ജോണ്‍,ഷമീര്‍ മുഹമ്മദ്,ഷെബിന്‍ ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജോമോണ്‍ ടി ജോണ്‍ തന്നെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് ജസ്റ്റിന്‍ വര്‍ഗീസ്. ഡിനോയ് പൗലോസും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.


Click it and Unblock the Notifications