»   » പുതുമകളുമായി വിനീതിന്റെ 'തിര'യടിക്കുന്നു

പുതുമകളുമായി വിനീതിന്റെ 'തിര'യടിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ ചിത്രം, തിരയുടെ ഒദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. ആദ്യ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ നിന്നും തട്ടത്തിന്‍ മറയത്ത് എന്ന രണ്ടാമത്തെ ചിത്രത്തില്‍ നിന്നും മാറി ഒരു ത്രില്ലര്‍ ആയിട്ടാണ് തിര ഒരുക്കിയതെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.

ശക്തമായ സൗഹൃദത്തിന്റെ കഥയാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് പറഞ്ഞതെങ്കില്‍ മധുരമുള്ള ഒരു പ്രണയമായിരുന്നു തട്ടത്തിന്‍ മറയത്ത്. രണ്ടും വടക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. കണ്ണൂരിന്റെ പ്രണയകഥയുമായെത്തിയ തട്ടത്തിന്‍ മറയത്ത് പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

Thira

വിനീത് ശ്രീനിവാസന്റെ അനുജന്‍ ധ്യാന്‍ ശ്രീനിവാസനും തിരയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭന അഭിനയത്തിലേക്ക് തിരിച്ചുവരുന്നതും തിരയിലൂടെ തന്നെ. എന്തായാലും പാട്ടായാലും സിനിമയായാലും വിജയങ്ങള്‍ മാത്രം സമ്മാനിച്ച വിനീതിന്റെ തിര എന്ന ത്രില്ലര്‍ ചിത്രത്തെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

English summary
The official trailer of Vineeth Sreenivasan's Thira has been released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam