»   »  വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ എന്ന വ്യക്തിയിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയത് ഒരു ഗായകനെയോ നടനയോ സംവിധായകനയോ, ഗാനരചയ്താവിനയോ മാത്രമല്ല. മൂന്ന് ചിത്രങ്ങള്‍ മാത്രമെ സംവിധാനം ചെയ്തുള്ളു എങ്കിലും ആ മൂന്ന് ചിത്രത്തിലൂടെയും മലയാളത്തിന് കഴിവുറ്റ അഭിനേതാക്കളെയും വിനീത് നല്‍കി.

അദ്യ ചിത്രമായ 'മലര്‍വാടി ആര്‍ട്‌സ്' ക്ലബ്ബ് തീര്‍ത്തും പുതുമുഖങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് തുടങ്ങിയ ഹാസ്യവും നായകവേഷവും ഒരുപോലെ വഴങ്ങുന്ന നായകന്മാരെയാണ് തന്നത്. രണ്ടാമത്തെ ചിത്രമായ 'തട്ടത്തിന്‍ മറയത്തി'ലൂടെ ഇഷ തല്‍വാര്‍ എന്ന നടിയെ. അതിനുപരി നല്ലൊരു ചിത്രത്തെയും വിനീത് മലയാളത്തിന് പരിചയപ്പെടുത്തി.

മൂന്നാമത്തെ ചിത്രത്തിലും ഒട്ടും വ്യത്യസ്തമല്ല. ഇത്തവണ അനുജനെ തന്നെയാണ് വിനീത് മലയാളത്തിന് നല്‍കുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യത്തെ ചിത്രം എന്നതിലുപരി ശോഭന എന്ന നടിയെ തിരിച്ചുകൊണ്ടുവരുന്നതും വിനീതിന്റെ നേട്ടം തന്നെ. നവംബര്‍ 14 ശിശു ദിനത്തില്‍ ചിത്രം തിയേറ്ററിലെത്തും.

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

വിനീത് ശ്രീനിവാസന്റെ മൂന്നാമത്തെ ചിത്രമാണ് തിര. മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും കേരളത്തിന് പുറത്തു വച്ചാണ് ചിത്രം ചിത്രീകരിച്ചിട്ടുള്ളത്.

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

തന്റെ ചിത്രങ്ങളില്‍ എന്നും ഒരു പുതുമ സൂക്ഷിക്കാന്‍ വിനീത് ശ്രദ്ധിക്കാറുണ്ട്. ഒന്നൊഴിച്ച്-മറ്റ് ചിത്രങ്ങളിലെന്നപോലെ ഇതിലും ഒരു പാട്ട് വിനീതിന്റെ സ്വരത്തില്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

മലയാളത്തിന് ഇപ്രാവശ്യം വിനീത് നല്‍കുന്ന പുതുമുഖ നായകനാണ് ധ്യാന്‍. അതിനുപരി വിനീത് ശ്രീനിവാസന്റെ അനുജനും ശ്രീനിവാസന്റെ മകനും എന്നതാണ് ധ്യാനിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ലേബല്‍

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ ഒരു വേഷത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടി തിരയില്‍ ആഞ്ഞടിക്കുന്നു.

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

ദീപക്കാണ് വിനീതിന്റെ മറ്റൊരു കഥാപാത്രത്തിന് ജീവന്‍ കൊടുക്കുന്നത്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഒരു യുവ കമ്യൂണിസ്റ്റ് നേതാവിന്റെ വേഷത്തില്‍ മനോജ് എന്നകഥാപാത്രത്തെ മികവുറ്റതാക്കിയത് ദീപക്കാണ്

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

റിലീസ് മാജിക്കിന്റെ ബാനറില്‍ മനോജ് മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. എല്‍ജെ ഫിലീംസിനമാണ് വിതരണാവകാശം

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

രാഗേഷ് മണ്ടോടിയും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത്.

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

സംഗീതത്തിനെന്നും വീനീത് ശ്രീനിവാസന്‍ ചിത്രങ്ങള്‍ പ്രാധാന്യം നല്‍കാറുണ്ട്. തിരയ്ക്ക വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് ജോമോന്‍ ടി ജോണാണ്.

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

അഞ്ച് പാട്ടുകാളാണ് ചിത്രത്തില്‍ ആകെയുള്ളത്. അതിലൊന്ന് വിനീത് ശ്രനീവാസന്‍ തന്നെയാണ് പാടിയതും. ബാക്കി നാലു പാട്ട് ഹേഷം, നേഹ നായര്‍, സച്ചിന്‍ വാര്യര്‍, ജോ കുര്യാന്‍, സയനോര തുടങ്ങിയവരാണ്.

വിനീതിന്റെ 'തിര'യിലുമുണ്ട് ഒരു പുതുമുഖം

നവംബര്‍ 14 ശിശു ദിനത്തില്‍ ചിത്രം തിയേറ്ററിലെത്തും.

English summary
Vineeth Sreenivasan seems to be a bit tensed. His movie Thira is all set to get released on 14th of this month.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam