സംവിധാനം ചെയ്യുന്ന അടുത്ത സിനിമയുടെ മിനുക്കുപണികളിലാണെന്ന് വിനീത് ശ്രീനിവാസന്‍! നടന്‍ പറഞ്ഞത് കാണൂ
മലയാള സിനിമയില്‍ വിവിധ മേഖലകളിലായി തന്റെ കഴിവ് തെളിയിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. നടന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് വിനീതിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ റിലീസിങ്ങിനൊരുങ്ങുകയാണ്.
അതേസമയം അഭിനയത്തില്‍ നിന്നും ഒരിടവേളയെടുത്ത് സംവിധായകനാവാനുളള തയ്യാറെടുപ്പുകളിലാണ് നടനെന്ന് അറിയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന മനോഹരത്തിന്റെ ഷൂട്ടിംഗിന് ശേഷം സ്വന്തം ചിത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിനായി സമീപിച്ചപ്പോള്‍ കഥയും കഥാപാത്രവും രസകരമായി തോന്നി. അതിനാല്‍ അത് കൂടി ചെയ്യുകയായിരുന്നു എന്ന് വീനിത് പറഞ്ഞു. ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് വീനിത് ശ്രീനിവാസന്‍ ഒടുവിലായി സംവിധാനം ചെയ്ത സിനിമ. പുതിയ സിനിമയ്ക്കായുളള തിരക്കഥയില്‍ മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താനാകില്ലെന്നും നടന്‍ പറഞ്ഞു. സ്വന്തം സിനിമയ്ക്ക് പുറമെ ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ക്രിയേറ്റീവ് ഡയറക്ടറായും വീനീത് ശ്രീനിവാസന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Click it and Unblock the Notifications