ആക്ച്യൂലി അവന്‍ പാവമാണ്! പെട്ടെന്ന് റിയാക്ട് ചെയ്യും! ജൂഡ് ആന്റണിയുടെ പോസ്റ്റുകളെക്കുറിച്ച് വിനീത്
തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. മനോഹരം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സുഹൃത്തും സംവിധായകനുമായ ജൂഡ് ആന്റണിയെക്കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

ജൂഡ് ആന്റണി ഒരു പാവമാണെന്നും പെട്ടെന്ന് റിയാക്ട് ചെയ്യുന്നതുകൊണ്ടാണ് ഇത്തരം വിവാദങ്ങളിലൊക്കെ ചെന്നുപെടുന്നതെന്നാണ് വിനീത് പറയുന്നത്. ചില ആള്‍ക്കാരുടെ പേരുകള്‍ പറയുമ്പോള്‍ വിനീതിന് ആദ്യം ഓര്‍മ്മ വരുന്ന കാര്യം എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. തന്റെ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ജൂഡിന് വിമര്‍ശനമേല്‍ക്കാറുണ്ട് . ഇതിന്റെ പശ്ചാത്തലത്തിലാണ് സുഹൃത്തിനെക്കുറിച്ച് വിനീത് സംസാരിച്ചത്.
"ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഞങ്ങള്‍ കമന്റ്‌സ് കണ്ടാണ് ചിരിക്കാറുളളത്. പക്ഷേ ഇപ്പോ അവന്‍ അങ്ങനെ ഇടാറില്ല. ആക്ച്യൂലി അവന്‍ പാവമാണ്. പെട്ടെന്ന് റിയാക്ട് ചെയ്യും. അവനെ നേരിട്ടറിയുന്ന ആള്‍ക്കാര്‍ക്കറിയാം. ഈ ഹോട്ട് ബ്ലെഡ് ഉണ്ടെന്നേയുളളൂ. ഫേസ്ബുക്ക് പോസ്റ്റുകളില്‍ എനിക്ക് എറ്റവും രസം തോന്നിയ ഒന്നുണ്ട്. എന്തോ ഒരു സാധനം അവന്‍ പോസ്റ്റിട്ടു. അതിന് താഴെ ഒരു കമന്റുണ്ടായിരുന്നു. നീ നീര്‍ന്നെടാ നീ തീര്‍ന്നു. ഈ ഡയലോഗ് തന്നെയാണ് ബേസില്‍ ജോസഫ് ഗോദയില്‍ ടൊവിനോ കൊണ്ട് പറയിപ്പിച്ചത്. വിനീത് ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications