ലവ് ആക്ഷന്‍ ഡ്രാമയുടെ തിരക്കഥ എങ്ങനെയുണ്ട്! വൈറലായി വിനീത് ശ്രീനിവാസന്റെ മറുപടി! കാണൂ

By Midhun Raj

നിവിന്‍ പോളിയുടെതായി ഓണത്തിന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെ ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഒരു കോമഡി ആക്ഷന്‍ റൊമാന്റിക്ക് എന്റര്‍ടെയ്‌നറായിരിക്കും ലവ് ആക്ഷന്‍ ഡ്രാമയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഒരിടവേളയ്ക്ക് ശേഷം

ഒരിടവേളയ്ക്ക് ശേഷം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ആദ്യ സംവിധാന സംരംഭത്തില്‍ പിതാവ് ശ്രീനിവാസനെയും ചേട്ടന്‍ വിനീതിനെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ധ്യാന്‍ എത്തുന്നത്. മുന്‍പ് വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയിലും ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസന്‍ അഭിനയിച്ചിരുന്നു. അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലവ് ആക്ഷന്‍ ഡ്രാമയെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ വെെറലായി മാറിയിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമയുടെ തിരക്കഥ

ലവ് ആക്ഷന്‍ ഡ്രാമയുടെ തിരക്കഥ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോഴാണ് വിനീതിന്റെ മറുപടി വന്നത്. സുഹൃത്തുക്കളൊക്കെ ലവ് ആക്ഷന് ഡ്രാമയുടെ തിരക്കഥ വായിച്ചിരുന്നു. നയന്‍താരയെ കണ്ട് കഥ പറഞ്ഞ്, അവര്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും ഞാന്‍ കണ്ടില്ല. സിനിമ തുടങ്ങുന്നതിന് മുന്‍പ് അജു പറഞ്ഞു. നീ അതൊന്ന് കേള്‍ക്കണം. അച്ഛന്‍ സിനിമയില്‍ അഭിനയിച്ചെങ്കിലും ഇപ്പോഴും ഇതിന്റെ കഥ മുഴുവനായി അറിയില്ല. കഥ കേട്ടുകഴിഞ്ഞ് ഞാന്‍ ധ്യാനിനോട് പറഞ്ഞു.

നീ എന്നോട് പറഞ്ഞതുപോലെയാണ്

നീ എന്നോട് പറഞ്ഞതുപോലെയാണ് ഇത്, സിനിമയാക്കുകയാണെങ്കില്‍ ഗംഭീരമാകും. ഞാന്‍ പ്രൊഡ്യൂസ് ചെയ്ത അന്നത്തെ ഷോര്‍ട്ട് ഫിലിം കണ്ടപ്പോഴും ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് ധ്യാനിനിഷ്ടം എന്ന് തോന്നിയിട്ടുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ലവ് ആക്ഷന്‍ ഡ്രാമയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററില്‍ വിനീത് ശ്രീനിവാസനെയും കാണിച്ചിരുന്നു.

വിനീതും ഒരു ചെറിയ റോളില്‍

വിനീതും ഒരു ചെറിയ റോളില്‍ സിനിമയില്‍ എത്തുന്നുണ്ടെന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന. അജു വര്‍ഗീസും വിശാല്‍ സുബ്രഹമണ്യവും ചേര്‍ന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പഴയ സ്റ്റൈലില്‍ നിവിന്‍ പോളി വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതകളോടെയാണ് ലവ് ആക്ഷന്‍ ഡ്രാമ എത്തുന്നത്. സിനിമയുടെ ട്രെയിലറിലും പോസ്റ്ററുകളിലുമെല്ലാം നിവിന്‍ തിളങ്ങിയിരുന്നു.

Recommended Video

ബോക്‌സോഫീസ് കീഴടക്കാന്‍ നിവിന്‍ പോളി വരുന്നു
ചെന്നൈയും പ്രധാന ലൊക്കേഷന്‍

ചെന്നൈയും പ്രധാന ലൊക്കേഷന്‍ ആയിരുന്ന സിനിമയില്‍ മൊട്ട രാജേന്ദ്രന്‍ ഉള്‍പ്പെടെയുളള ചില തമിഴ് താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാന്‍ തന്നെയാണ് ധ്യാന്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സിനിമയിലെ മുഴുവന്‍ പാട്ടുകളും അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മെലഡിയും അടിപൊളി ഗാനങ്ങളുമടക്കം ലവ് ആക്ഷന്‍ ഡ്രാമയുടെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X