ബുള്ളറ്റ് ഓടിക്കാൻ അറിയില്ല, എങ്കിലും ഓടിച്ചു! ബുള്ളറ്റിൽ നിന്നുണ്ടായ വീഴ്ചയെ കുറിച്ച് വിനീത്

ഗായകൻ, നടൻ , സംവിധായകൻ, തിരക്കഥകൃത്ത് എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് വിനീത് ശ്രീനിവാസൻ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിനീത് ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ജൂലൈ 26 ന് ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാത്യൂ ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ സൂപ്പർ ഹിറ്റായിരുന്നു. സിനിമയിൽ അധ്യാപകനായിട്ടാണ് വിനീത് എത്തുന്നത്. ചിത്രത്തിൽ ബുള്ളറ്റിൽ വിനീത് എത്തുന്നുണ്ട്. ഇപ്പോഴിത ബുള്ളറ്റിൽ നിന്ന് വീണ കഥ വെളപ്പെടുത്തുകയാണ് താരം. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ആദ്യമായി ബുളളറ്റൊടിച്ചത്

ആകെ ലൈസൻസ് എടുക്കാൻ വേണ്ടി മാത്രമാണ് ടൂ വീലർ ഓടിച്ചത്. പിന്നെ ടൂ വീലർ ഓടിച്ചത് സിനിമയ്ക്ക് വേണ്ടിയാണ്. തനിയ്ക്ക് ബുള്ളറ്റ് ഓടിയ്ക്കാൻ അറിയില്ല. മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ ജൂഡ് എനിയ്ക്ക് ഒരു എസ്ഡി തന്നു. എന്നിട്ട് ഓടിയ്ക്കാൻ പറഞ്ഞു. അപർണ്ണ ബാലമുരളിയ്ക്കൊപ്പമുള്ള ഒരു പാട്ട് സീനായിരുന്നു അത്. ചിരിച്ചോണ്ടാണ് വണ്ടി ഓടിക്കാനുളളതും

   ബുളളറ്റിൽ നിന്ന് വീണു

ബുള്ളറ്റ് ഓടിയ്ക്കാൻ നല്ല പേടിയായിരുന്നു. ആ പേടി ഉള്ളിലുമുണ്ടായിരുന്നു. പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടൂ വീലർ ഓടിക്കേണ്ടി വന്നിരുന്നു. എന്നാൽ ബുള്ളറ്റ് ഓടിക്കുന്നത് ആദ്യമായിട്ടാണ്. ഇടയ്ക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാൻ ആരോടും പറഞ്ഞില്ല. ചിരിച്ചു കൊണ്ടിരുന്നു. ഇപ്പോൾ ടൂ വീലർ ഓടിയ്ക്കാൻ പഠിക്കുകയാണ്.

ഇപ്പോഴും  നെഞ്ചിടിപ്പ്

അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ മറ്റെതെങ്കിലും അഭിനേതാവോ സിനിമക്കാരോ നോക്കുന്നത് കണ്ടാൽ അപ്പോൾ നെഞ്ചിടിക്കും. അതുപോലെ അവാർഡ് ഷോകളൊക്കെ കാണുമ്പോൾ ഇപ്പോഴും മുട്ടിടിക്കും, എങ്ങനെയെങ്കിവും അവാർഡ് കിട്ടിയിരുന്നെങ്കിൽ പോകാമായിരുന്നു എന്നാണ് അപ്പോൾ മനസ്സിൽ തോന്നുന്നത്.

  തണ്ണീർ മത്തൻ ദിനങ്ങൾ

ചിത്രത്തിൽ തണ്ണീർ മത്തൻ ജ്യൂസ് കുടിച്ചു കൊണ്ടാണ് കുട്ടികൾ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത്. ഇതുപോലെ തങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് 10 പൈസയ്ക്ക് കിട്ടുന്ന സ്ട്രോങ്ങ് എന്നു പറയുന്ന മിഠായി ലഭിക്കും. വെളള നിറത്തിലുള്ള മിഠായിയാണ്. സ്കൂളിനു മുന്നിലുളള ഭൂരിഭാഗം കടകളിലും ഈ മിഠായി ലഭിക്കും. ചിത്രത്തിന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ആ ദിവസങ്ങളാകും ഓർമ വരുക- വിനീത് പറഞ്ഞു. മാത്യൂവും കൂട്ടരും തന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അതുപോലെ ചിരിപ്പിച്ചിട്ടുമുണ്ട്.

പിഷാര‍ടിയുടെ ഗാനഗന്ധർവനിൽ മമ്മൂക്ക എത്തുന്നത് മൂന്ന് ഗെറ്റപ്പിൽ! ആകാംഷയോടെ ആരാധകർ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X