ഒരോ സിനിമ കഴിയുന്തോറും അത്ഭുതപ്പെടുത്തുകയാണ്! അച്ഛന്റെ വിമര്‍ശകനെ പുകഴ്ത്തി വിനീത്
സിനിമയെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങൾ ഉടലെടുക്കാറുണ്ട്. വിവാദങ്ങളിൽ അധികം പ്രതികരിക്കാത്ത താരമാണ് വിനീത് ശ്രീനിവാസൻ. എന്നാൽ ഇപ്പോൾ അച്ഛനെതിരെ ഉയർന്നു വന്ന വിമർശനത്തെ കുറിച്ച് പ്രതികരിക്കുകയാണ് താരം. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് വിനീതിന്റെ പ്രതികരണം.

ഒരു പ്രായം ആകുമ്പോൾ ജീവിതത്തിൽ സമാധാനം മതിയെന്ന് തോന്നും. ആരോടും വഴക്കിനില്ല. നമുക്ക് ദേഷ്യം വന്നാൽ പോലും അത് പ്രകടിപ്പിക്കേണ്ടതില്ല. അത് വേറെന്തെങ്കിലും രീതിയിൽ അവരെ ബാധിക്കും. ഇപ്പോൾ സമാധാനമുള്ള ഒരു കുടുംബ ജീവിതമുണ്ട്. ആഗ്രഹിച്ച സിനിമകൾ ചെയ്യുന്നുണ്ട്. ഒരുപാട് ആളുകൾ വരുന്ന മേഖലയിൽ ജോലി ചെയ്യാൻ പറ്റുന്നുണ്ട്. വിചാരിച്ചതിലും അധികം കാര്യങ്ങൾ കിട്ടി. മതി- വിനീത് പറഞ്ഞു.
തിരക്കഥകൃത്ത് ശ്യാം പുഷ്കരനെ കുറിച്ചും വിനീത് പറഞ്ഞു. സിനിമ മേഖല മാറി.കുമ്പളങ്ങിയുടെ കാര്യമെടുത്താൽ എന്തൊരു ക്രാഫ്റ്റാണ് ശ്യാം പുഷ്കരന്റേത്. ഒരോ സിനിമ കഴിയുന്തോറും ശ്യാം അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഓഡിയന്‍സും മാറി. വളരെ നന്നായി നിരീക്ഷിക്കുന്നവരാണ് എല്ലാവരും- വിനീത് പറഞ്ഞു.


Click it and Unblock the Notifications