ഐസിയുവിലും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചാണ് അച്ഛന്‍ സംസാരിച്ചത്: വിനീത് ശ്രീനിവാസന്‍
ശ്രീനിവാസനെ പോലെ മകന്‍ വിനീതും മലയാള സിനിമയില്‍ അവിഭാജ്യ ഘടകമായി മാറിയ ആളാണ്. അച്ഛന്റെയും മകന്റെയും തൂലികയിലൂടെ നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ പിറന്നിരുന്നു. അടുത്തിടെ ശ്രീനിവാസന് സിനിമയോടുളള അഭിനിവേശം എന്താണെന്ന് തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭത്തെക്കുറിച്ച് വിനീത് തുറന്നുപറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.
അനാരോഗ്യത്തെ തുടര്‍ന്ന് ഈ വര്‍ഷമാദ്യം ഐസിയുവില്‍ പ്രവേശിപ്പിച്ച സമയത്ത് അച്ഛന്‍ തന്നോട് സംസാരിച്ചതത്രയും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചാണെന്ന് വിനീത് പറയുന്നു. അച്ഛനെപോലെയുളളവരെ സംബന്ധിച്ച് സിനിമ എന്നത് ഒരു ജീവിതനില തന്നെയാണ്. എറണാകുളത്തെ ഒരു ആശുപത്രിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും വരാനിരിക്കുന്ന സിനിമകളുടെ കഥകളാണ് അദ്ദേഹം എന്നോട് പങ്കുവെച്ചത്.

അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ആ സിനിമയിലെല്ലാം അദ്ദേഹത്തിന് ഇതുവരെ ചെയ്യാത്ത തരം കഥാപാത്രങ്ങളായിരുന്നു. എതൊക്കെ അവസ്ഥകളില്‍ നില്‍ക്കുമ്പോഴും അച്ഛന്റെ തലമുറ സിനിമയെ എങ്ങനെയാണ് നോക്കികാണുന്നത് എന്നും അന്ന് എനിക്ക് മനസിലായി. അഭിമുഖത്തില്‍ സംസാരിക്കവേ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Recommended Video
അതേസമയം രണ്ട് സിനിമകളാണ് വിനീത് ശ്രീനിവാസന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. മനോഹരം,തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകള്‍ നിലവില്‍ അവസാന ഘട്ടത്തിലാണ്.


Click it and Unblock the Notifications