ഷനയയുടെ ക്യൂട്ട് ചിത്രങ്ങളുമായി വിനീത് ശ്രീനിവാസന്‍! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

സിനിമയുടെ വിവിധ മേഖലകളിലായി തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. നടന്റെതായി മുന്‍വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും സംവിധായകനായത്. വിനീതിന്റെ എറ്റവും പുതിയ ചിത്രമായ ഹൃദയത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം മകള്‍ക്കൊപ്പമുളള വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

vineeth sreenivasan

മകള്‍ ഷനയയ്‌ക്കൊപ്പമുളള പുതിയ ചിത്രങ്ങളാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ദിവ്യയാണ് വിനീതീന്റെയും കുഞ്ഞിന്റെയും പുതിയ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. മുന്‍പും കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മൂത്തമകന്‍ വിഹാനൊപ്പമുളള ചിത്രങ്ങളും വിനീത് ശ്രീനിവാസന്‍ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. അച്ഛന്റെ റോളില്‍ വിനീത് കിടുവാണെന്ന് ഭാര്യ ദിവ്യ മുന്‍പ് വ്യക്തമാക്കിയിരുന്നു.

നേരത്തെ കുടുംബത്തിനൊപ്പം കഴിയുന്നതിനായി കുറച്ചുകാലം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു വിനീത്. തുടര്‍ന്നാണ് പുതിയ സംവിധാന സംരംഭമായ ഹൃദയത്തിന്റെ ജോലികള്‍ സംവിധായകന്‍ ആരംഭിച്ചിരുന്നത്. ലോക് ഡൗണ്‍ കാരണം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിന്റെ ഷൂട്ടിംഗ് നേരത്തെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ദര്‍ശനാ രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ഹൃദയം. അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മനോഹരം എന്നീ മൂന്ന് സിനിമകളാണ് വിനീതിന്റെതായി തുടര്‍ച്ചയായി വിജയമായത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് ഈ വര്‍ഷമായിരുന്നു തന്റെ പുതിയ സംവിധാന സംരംഭം വിനീത് ആരംഭിച്ചിരുന്നത്. ലോക് ഡൗണ്‍ സമയം കുടുംബത്തിനൊപ്പം ചെന്നൈയിലെ വീട്ടിലാണ് വിനീതുളളത്.

ഭാര്യക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലായിരുന്നു വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും വിവാഹം നടന്നത്. പിന്നണി ഗായകനായിട്ടാണ് വിനീത് ശ്രീനിവാസന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം കിളിച്ചുണ്ടന്‍ മാമ്പഴത്തിന് വേണ്ടിയായിരുന്നു വിനീത് ആദ്യം പാടിയത്‌. തുടര്‍ന്ന് അഭിനേതാവായും സംവിധായകനായുമൊക്കെ നടന്‍ തിളങ്ങുകയായിരുന്നു.

More from Filmibeat

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X