»   » ജോമോനെയും ,മുന്തിരിവള്ളിയെയും പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍...

ജോമോനെയും ,മുന്തിരിവള്ളിയെയും പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍...

Posted By: Pratheeksha
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങളള്‍, ജിബു ജേക്കബിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവ തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ഇരു ചിത്രങ്ങളെ കുറിച്ചും പ്രശംസകള്‍ ചൊരിഞ്ഞ് നടനും സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസന്‍.

തന്റെ ഫേസ് ബുക്ക് പേജിലാണ് വിനീത് ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കു വെച്ചത്...

താരങ്ങള്‍ തമ്മിലുളള കെമിസ്ട്രി

രണ്ടു ചിത്രങ്ങളിലും താരങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ചാണ് വിനീത് സൂചിപ്പിക്കുന്നത്. ഇരു ചിത്രങ്ങളെയും കുടുംബ പ്രേക്ഷകര്‍ ഏറ്റു വാങ്ങിയതിന്റെ കാരണം താരങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട കെമിസ്ട്രിയാണെന്നു വിനീത് പറയുന്നു.

ജോമോന്റെ വിശേഷങ്ങള്‍

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ മുകേഷും ദുല്‍ക്കറും തമ്മിലുള്ള കെമിസ്ട്രി തന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിലെത്തിയത്.

മോഹന്‍ലാലും അനൂപ് മേനോനും

അതേ പോലെ അനൂപ് മേനോനും മോഹന്‍ലാലും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ കൂട്ടുകെട്ടും മികച്ചതാണെന്നു വിനീത് പറയുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍ ് ചിത്രത്തെ നന്നായി പിന്തുണയ്ക്കുന്നുണ്ട്

വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതം

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ചും വിനീത് പ്രശംസിക്കുന്നു.

English summary
Dulquer Salmaan’s Jomonte Suvisheshangal was the first to release on January 19 followed by Mohanlal’s Munthirivallikal Thalirkkumbol on Janurary 20th. Celebrities and audience have equally accepted both the family entertainers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam