»   » രാമലീലയ്ക്ക് വിനീത് ശ്രീനിവാസന്റെ പിന്തുണ! രാമലീല തീര്‍ച്ചയായും കാണും, കാരണം ഇതാ...

രാമലീലയ്ക്ക് വിനീത് ശ്രീനിവാസന്റെ പിന്തുണ! രാമലീല തീര്‍ച്ചയായും കാണും, കാരണം ഇതാ...

Posted By: Karthi
Subscribe to Filmibeat Malayalam

ഓണത്തിന് ശേഷം വീണ്ടും പുതിയ സിനിമകള്‍ കൊണ്ട് കേരളത്തിലെ തിയറ്ററുകള്‍ സജീവമാകാന്‍ തുടങ്ങുകയാണ്. ഇക്കുറി പൂജ റിലീസില്‍ ശ്രദ്ധനേടുന്നത് ദിലീപ് ചിത്രം രാമലീലയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട് ജയലില്‍ കഴിയുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് ചര്‍ച്ചയാകുന്നത്. നിരവധി തവണ റിലീസുകള്‍ മാറ്റി മാറ്റി കഴിഞ്ഞ് ആഴ്ചയാണ് ചിത്രം സെപ്തംബര്‍ 29ന് തിയറ്ററിലെത്തിക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തീരുമാനിച്ചത്.

അഭിപ്രായം സൂപ്പര്‍, പക്ഷെ പ്രകടനോ? ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയോ 'തൊണ്ടിമുതല്‍'?

ramaleela vineeth sreenivasan

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടെ ചിത്രം ബഹിഷ്‌കരിക്കണമെന്നും രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ നശിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് നിരവധിപ്പേര്‍ രംഗത്തെത്തി. രാമലീലയെ അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തുണ്ട്. ചലച്ചിത്ര രംഗത്തുള്ളവരും ചിത്രത്തിന് അനുകൂലമായി രംഗത്തുണ്ട്. ജോയി മാത്യു ചിത്രത്തിന് അനുകൂലമായി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ വിനീത് ശ്രീനിവാസനും ചിത്രത്തിന് അനുകൂലമായി രംഗത്ത് വന്നിരിക്കുകയാണ്.

മമ്മൂട്ടിയല്ല പൃഥ്വിരാജാണ് 'ഗ്രേറ്റ് ഫാദര്‍'! സുപ്രിയ, പൃഥ്വി അത് തെളിയിച്ചു... അഭിമാനിക്കാം!!!

ചില ആളുകള്‍ അവരുടെ അഭിപ്രായത്തിലും കാഴ്ച്ചപ്പാടിലും ആക്രോശിക്കുകയും അലറിവിളിക്കുകയുമാണ്. നീതിക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറയുമ്പോഴും അത് സമൂഹത്തിനായാലും വ്യക്തികള്‍ക്കായാലും ദോഷമേ ചെയ്യു എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. അരുണ്‍ ഗോപിക്ക് അദ്ദേഹത്തിന്റെ മഹത്വമുണ്ട്. അത് തീര്‍ച്ചയായും ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. താന്‍ രാമലീല കാണും. അത് തീര്‍ച്ചയാണെന്നും വിനീത് വ്യക്തമാക്കുന്നു.

Ramaleela: Who Will Suffer The Loss ? | Filmibeat Malayalam
English summary
Vineeth Sreenivasan strongly support Ramaleela and its director. Vineeth says, he must watch the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam