കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ശ്രീനിവാസന്‍ വിനീത് ശ്രീനിവാസനോട് പറഞ്ഞു! അത് ഫേക്ക് ന്യൂസാണെന്ന് വിനീത്!
Recommended Video

സോഷ്യല്‍ മീഡിയ വഴി വാര്‍ത്തകള്‍ പ്രചരിക്കുന്നത് അതിവേഗമാണ്. പലരും ഷെയറ് ചെയ്യാനുള്ള തിടുക്കത്തില്‍ സത്യമെന്താണെന്ന് അന്വേഷിക്കാറ് പോലുമില്ല. ഇപ്പോള്‍ നടന്‍ ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനുമാണ് ഇത്തരം ഫേക്ക് ന്യൂസില്‍ കുടുങ്ങിയിരിക്കുന്നത്. തന്നോട് കമ്മ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛന്‍ പറഞ്ഞെന്ന് വിനീത് പറയുന്നതായിട്ടാണ് വാര്‍ത്ത പരന്നത്. ഇതെല്ലാം അസത്യമാണെന്ന് പറഞ്ഞ് വിനീത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
താരപുത്രിയുടെ ഫോട്ടോ ആദ്യമായി പുറത്ത് വിട്ടു! അസിന്റെ മാലാഖയ്ക്ക് പിറന്നാള്‍, ചിത്രങ്ങള്‍ കാണാം!!
'എന്റെ അച്ഛന്‍ എനിക്ക് ആദ്യം തന്ന ഉപദേശം ഒരു കമ്മ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ ഇന്ന് അച്ഛന്‍ പറയുന്നു കമ്മ്യൂണിസ്റ്റ് ആകരുതെന്ന്. അത് അച്ഛന് പറ്റിയ ഏറ്റവും വലിയ തെറ്റാണ്' എന്ന് വിനീത് പറഞ്ഞതായിട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ശ്രീനിവാസന്‍ കമ്മ്യൂണിസത്തിനെതിരെ പറഞ്ഞുവെന്ന രീതിയിലും പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു. എന്ന് ശ്രീനിവാസന്‍ പറഞ്ഞതായിട്ടും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ശ്രീനിവാസന്‍ മകനെ ഉപദേശിച്ചിട്ടുണ്ടോന്ന് ചോദിച്ച് പലരും വിളിക്കാന്‍ തുടങ്ങിയതോടെയാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി വിനീത് തന്നെ നേരിട്ടെത്തിയത്.
ഇത് നൂറ് ശതമാനം തെറ്റാണ്. ഇതെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്. ഞാനിത് ഇവിടെ പോസ്റ്റായി ഇടുന്നത് ഒരുപാട് മെസേജുകള്‍ വരുന്നതിനാലാണ്. ഒരുപാട് പേര്‍ എന്നോട് ഇതിനെ കുറിച്ച് ചോദിക്കുന്നു. അവരോടെല്ലാം ഇങ്ങനെ ഒരു സംഭവമില്ലെന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. ഈ വ്യാജ പ്രചരണത്തിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അ്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും വിനീത് പറയുന്നു.


Click it and Unblock the Notifications