»   » നിവിന്‍ സിനിമകള്‍ വിജയിക്കുന്നതിന്റെ രഹസ്യം വിനീത് ശ്രീനിവാസന്‍ പറയുന്നു

നിവിന്‍ സിനിമകള്‍ വിജയിക്കുന്നതിന്റെ രഹസ്യം വിനീത് ശ്രീനിവാസന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയെ പരിചയപ്പെടുത്തിയതും പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ നടന് ഒരു താര പരിവേഷം നല്‍കിയതും വിനീത് ശ്രീനിവാസനാണ്. ഒരു വടക്കന്‍ സെല്‍ഫി, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു.

വിനീതില്‍ തുടങ്ങി അല്‍ഫോണ്‍സ് പുത്രന്‍ വരെ നിവിന്‍ പോളിയ്ക്ക് ഇപ്പോള്‍ ഒന്നിന് പുറകെ ഒന്നായി വിജയങ്ങളാണ്. മിക്ക പതുമുഖ സംവിധായകര്‍ക്കും നിവിന്‍ ധൈര്യത്തോടെ കൈ കൊടുക്കുന്നു. ഇനി വിനീതിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് റിലീസിന് തയ്യാറാകുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയുടെ വിജയ രഹസ്യത്തെ കുറിച്ച് വിനീത് സംസാരിക്കുകയുണ്ടായി.

vineeth-sreenivasan-nivin-pauly

നിവിന്‍ ചിത്രങ്ങള്‍ വിജയിക്കുന്നതിന്റെ കാരണം അയാള്‍ തിരക്കഥയ്ക്ക് കൊടുക്കുന്ന പ്രധാന്യമാണെന്ന് വിനീത് പറയുന്നു. ആദ്യം നിവിന്‍ തിരക്കഥ വായിച്ചു കേള്‍ക്കും. പിന്നീട് തിരക്കഥ വാങ്ങിക്കൊണ്ടു പോയി വായിക്കും. പലതവണ വയിക്കുമ്പോള്‍ അയാള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ വിളിച്ച് ചോദിച്ചുകൊണ്ടേയിരിക്കും.

ഇതിന് പുറമെ നിവിന്‍ തിരക്കഥ വായിച്ചു നോക്കുമ്പോള്‍ തനിക്കുണ്ടാവുന്ന സംശയങ്ങള്‍ എഴുതി വയ്ക്കും. അവസാന സിറ്റിങില്‍ ഈ സംശയങ്ങളെല്ലാം ചോദിക്കും. അതിനൊക്കെ കൃത്യമായ മറുപടി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യങ്ങളുണ്ടാവില്ല. നിവിന്റെ ഇത്തരം ചോദ്യങ്ങള്‍ തിരക്കഥയില്‍ തിരുത്തല്‍ വരുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു.

English summary
Vineeth Sreenivasan telling about the reaseon behind Nivin Pauly's sucesess

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam