For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനീത് ശ്രീനിവാസന്‍റെ മക്കള്‍ക്ക് ഓണക്കോടിയുമായി അജു വര്‍ഗീസിന്‍റെ ഭാര്യ! കുടുംബചിത്രം വൈറലാവുന്നു

  |

  യുവതലമുറയിലെ സകലകല വല്ലഭന്‍മാരിലൊരാളാണ് വിനീത് ശ്രീനിവാസന്‍. പാട്ടിലൂടെയായിരുന്നു ഈ താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. അച്ഛന് വേണ്ടി പാടി, പിന്നീട് അച്ഛന്റെ മകനായി അഭിനയിച്ച് നായകനാവുകയായിരുന്നു. നായകനായി മുന്നേറുന്നതിനിടയിലും സംവിധാന മോഹം വിനീതിന്റെ മനസ്സിലുണ്ടായിരുന്നു. നിര്‍മ്മാണവും സംവിധാനവും കൂടി തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം പിന്നീട്. കൈവെച്ച മേഖലകളിലെല്ലാം ഒരുപോലെ തിളങ്ങാനും വിനീതിന് കഴിഞ്ഞിരുന്നു.

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഹൃദയമെന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു വിനീത്. കല്യാണി പ്രിയദര്‍ശനായിരുന്നു ചിത്രത്തില്‍ നായിക. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. തങ്ങള്‍ പഠിച്ചിരുന്ന കോളേജിലേക്കും സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി പോയിരുന്നുവെന്ന് വിനീത് പറഞ്ഞിരുന്നു. നൊസ്റ്റാള്‍ജിക്കായ അനുഭവങ്ങളിലൂടെയാണ് കടന്ന് പോയതെന്നും താരം പറഞ്ഞിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിന് തന്നെ മിസ്സാവരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട് വിനീതിന്.

  കുടുംബസമേതമായി ഓണം ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് വിനീത് ഇപ്പോള്‍. ദിവ്യയ്ക്കും വിവാഹനും ഷനയയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ സന്തോഷത്തോടെയായിരുന്നു വിനീതും ദിവ്യയും ചിത്രത്തിനായി പോസ് ചെയ്തത്. വിഹാനും ഷനയയ്ക്കും ഓണക്കോടി സമ്മാനിച്ചത് അജുവിന്‍രെ ഭാര്യയായ അഗസ്റ്റീനയാണെന്നും വിനീത് കുറിച്ചിട്ടുണ്ട്. മുണ്ടും കുര്‍ത്തിയുമായിരുന്നു വിഹാന്റേയും വിനീതിന്റേയും വേഷം. ദിവ്യ സാരിയണിഞ്ഞപ്പോള്‍ പട്ടുപാവാടയിലായിരുന്നു ഷനയ. ടൂല ലൂല വേള്‍ഡ് ബെസ്റ്റാണെന്നും വിനീത് കുറിച്ചിട്ടുണ്ട്.

  Vineeth Sreenivasan
  Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

  വിനീത് ശ്രീനിവാസന്റെ കുടുംബചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മുകച്ച കുടുംബചിത്രമാണ് ഇതെന്നായിരുന്നു അന്നു ആന്റണി കുറിച്ചത്. വെരി ക്യൂട്ട് പികെന്ന് പറഞ്ഞായിരുന്നു വിശാഖ് സുബ്രഹമണ്യം എത്തിയത്. ഹൃദയത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് വിശാഖ്. വിശാഖ് ഇതുവരെ എനിക്ക് ആശംസ നേര്‍ന്നിട്ടില്ലെന്നായിരുന്നു ദിവ്യ പറഞ്ഞത്. വിനീതിന് വേറൊരു ആവശ്യത്തിനായി വിളിച്ചതിനെക്കുറിച്ചും ദിവ്യ പറഞ്ഞിരുന്നു.

  അര്‍ച്ചന കവി, ഐമ റോസ്മി, വീണ നായര്‍, കല്യാണി പ്രിയദര്‍ശന്‍, അഗസ്റ്റീന അജു തുടങ്ങിയവരും ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് സിനിമയെക്കുറിച്ചായിരുന്നില്ല താന്‍ ചിന്തിച്ചതെന്നും വ്യത്യസ്ത തരത്തിലുള്ള ബിരിയാണിയുണ്ടാക്കുന്നതിലായിരുന്നു ശ്രദ്ധയെന്നുമായിരുന്നു താരം പറഞ്ഞത്. ബിരിയാണിക്കായി നോട്ട്‌സ് എഴുതുന്നതിന്റെ ചിത്രവും മുന്‍പ് വിനീത് പങ്കുവെച്ചിരുന്നു.

  ആര്യയ്ക്കും വീണയ്ക്കുമൊപ്പം രഘുവിന്‍റെ ഭാര്യയും! 5 മാസത്തിന് ശേഷം കണ്ടതാണ്! റോയ അച്ഛനൊപ്പമാണ്

  English summary
  Vineeth Sreenivasan thanks Augustina Aju for Vihaan and Shanaya's Onakodi, Family photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X