തിരയും രഞ്ജിത് ചിത്രവും തമ്മിലുള്ള ബന്ധമെന്ത്
മോഹന്‍ലാല്‍- മഞ്ജുവാര്യര്‍- പൃഥ്വിരാജ് ചിത്രം സംവിധായന്‍ രഞ്ജിത്ത് മാറ്റിവയ്ക്കാന്‍ കാരണമെന്ത്? രഞ്ജിത്ത് ചി്ത്രത്തിനും വിനീത് ശ്രീനിവാസന്റെ തിരയ്ക്കും എങ്ങനെ ഒരേ കഥ വന്നു? മലയാള സിനിമയില്‍ പുതിയ വിവാദത്തിനു തുടക്കമായി. രഞ്ജിത്ത് ചിത്രത്തിനും വിനീതിന്റെ തിരയ്ക്കും ഒരേ കഥയായിരുന്നു. അതുകൊണ്ടാണ് ഡിസംബറില്‍ ചിത്രീകരിക്കേണ്ടിയിരുന്ന രഞ്ജിത്ത് ചിത്രം മാറ്റിവച്ചത്. രണ്ടു സംവിധായകര്‍ക്ക് എങ്ങനെ ഒരേ കഥ ലഭിച്ചു എന്നതാണ് ഇനി അറിയേണ്ടത്.
വിനീതിന്റെ സിനിമയ്ക്ക് തിരക്കഥ എഴുതിയത് ബന്ധുവായ രാകേഷ് മണ്ടോയിടും വിനീതുമാണ്. ദീര്‍ഘകാലത്തെ റിസര്‍ച്ചിനു ശേഷമാണ് തിരക്കഥ തയ്യാറാക്കിയത് എന്നാണ് അവര്‍ പറയുന്നത്. ശോഭനയും വിനീതിന്റെ സഹോദരന്‍ ധ്യാനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം നായികാ പ്രാധാന്യമുള്ള ചിത്രമാണ്. നായികാ പ്രാധാന്യമുള്ള ചിത്രം തന്നെയാണ് രഞ്ജിത്തും ഒരുക്കുന്നത്. മോഹന്‍ലാലും പൃഥ്വിയും നായകരായി ഉണ്ടെങ്കിലും നായികയായ മഞ്ജുവിനാണ് സിനിമയില്‍ പ്രധാന വേഷം.

വിദേശ ചിത്രങ്ങളുടെ കഥകള്‍ കോപ്പിയടിക്കുന്ന പതിവ് മലയാള സിനിമയില്‍ ഉള്ളതിനാല്‍ രണ്ടുചിത്രങ്ങളുടെയും കഥയുടെ വേര് പോകുന്നത് അങ്ങോട്ടേക്കായിരിക്കും. അല്ലെങ്കില്‍ വേറെയാരെങ്കിലും രണ്ടുപേരോടും കഥ പറഞ്ഞിട്ടുണ്ടാകും.
രഞ്ജിത്ത് ചിത്രം ചിത്രീകരണം മാറ്റിയതോടെ പ്രയാസത്തിലായത് റോഷന്‍ ആന്‍ഡ്രൂസും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനുമാണ്. അവരുടെ ചിത്രത്തിലാണ് മഞ്ജു രണ്ടാമത് അഭിനയിക്കേണ്ടിയിരുന്നത്. രഞ്ജിത്ത് ചിത്രം ചിത്രീകരണം മാറ്റിയതോടെ അവരും ഡേറ്റ് മാറ്റേണ്ടി വന്നു.
ഇപ്പോള്‍ പുതിയൊരു കഥയാണ് രഞ്ജിത്ത് എഴുതുന്നത്. മലയാള സിനിമയിലെ യുവസംവിധായര്‍ മുതിര്‍ന്നവര്‍ക്കു കൊടുക്കുന്ന പണി നോക്കണേ...


Click it and Unblock the Notifications