ബാഗും തൂക്കി നില്‍ക്കുന്ന പ്ലസ്ടുക്കാരനെ നോക്കിയേ, അജുവും വിനീതും വീണ്ടും സ്കൂളിലേക്ക്

ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയില്‍ പ്ലസ്ടുക്കാരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് യുവതാരങ്ങള്‍ ആരൊക്കെയാണെന്നറിയുമോ??

By Nihara

മലയാളത്തിലെ മുന്‍നിര പരസ്യ സംവിധായകരിലൊരാളായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ വേഷത്തിലാണ് അജുവും വിനീത് ശ്രീനിവാസനും പ്രത്യക്ഷപ്പെടുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ബാഗും തൂക്കി നില്‍ക്കുന്ന പ്ലസ്ടുകാരന്റെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ ഫേസ് ബുക്ക് പേജിലാണ് അജു വര്‍ഗീസ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ വിനീതിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് അജു വര്‍ഗീസ്. മറീന മൈക്കിളാണ് ചിത്രത്തിലെ നായിക.

 നാല് ഘട്ടങ്ങള്‍

ജീവിതത്തിലെ നാല് ഘട്ടങ്ങള്‍

കുഞ്ഞൂട്ടന്റെയും എബിയുടെയും ജീവിതത്തിലെ നാല് ഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇതില്‍ ഒരു ഘട്ടത്തിലാണ് അജുവും വിനീതും പ്ലസ്ടു വിദ്യാര്‍ത്ഥികളായെത്തുന്നത്.

 തിരക്കഥ

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥ

സന്തോഷ് ഏച്ചിക്കാനമാണ് എബി ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിമാനം പറത്താനാഗ്രഹിക്കുന്ന സാധാരണക്കാരന്റെ കഥയാണ് എബിയുടെ പ്രമേയം.

പറക്കാനാഗ്രഹിക്കുന്ന

പറക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍

പറക്കണമെന്നാഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍ അതിനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. പറക്കണം എന്ന തന്റെ ആഗ്രഹത്തെ യാഥാര്‍ത്ഥ്യമാക്കുന്ന ഒരു ഗ്രാമീണന്റെ കഥ കൂടിയാണിത്.

 20 ന് തിയേറ്ററുകളിലേക്കെത്തും

ജനുവരി 20 ന് തിയേറ്ററുകളിലേക്കെത്തും

ഷൂട്ടിങ്ങ് പൂര്‍ത്തിക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനുവരി 20 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

കുഞ്ഞൂട്ടനെയും കുടുംബത്തെയും കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X