»   » ഒരു ചെറിയ വിശേഷം, വിനീത് ശ്രീനിവാസന്‍ പറയുന്നു

ഒരു ചെറിയ വിശേഷം, വിനീത് ശ്രീനിവാസന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

സിനിമാ രംഗത്ത് വിനീത് ശ്രീനിവാസന്‍ എന്ത് പരീക്ഷണം നടത്തിയാലും അത് വിജയിക്കും. അതിനുള്ള തെളിവായിരുന്നു മലര്‍വാടി ആട്‌സ് ക്ലബ്ബ്. ഗായകനും നടനുമായിരുന്ന വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ സംവിധാന ചിത്രം മലര്‍വാടി ആട്‌സ് ക്ലബ്ബിലൂടെ അത് തെളിയിച്ചു. തുടര്‍ന്ന് 2012ല്‍ സംവിധാന ചെയ്ത തട്ടത്തിന്‍ മറയത്ത് വന്‍ വിജയമാകുകെയും ചെയ്തിരുന്നു.

ഗായകന്‍, നടന്‍, സംവിധായകന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വിനീത് ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തേക്കും അരങ്ങേറ്റം കുറിക്കുന്നു. ദി ഹാബിറ്റ് ഓഫ് ലൈഫ് എന്ന പേരില്‍ പുതിയ നിര്‍മ്മാണ കമ്പിനിയും ആരംഭിച്ചു. ഗണേഷ് രാജിന്റെ സംവിധാനത്തിലെ പുതിയ ചിത്രം ആനന്ദം നിര്‍മ്മിക്കുന്നത് ദി ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ്.

vineeth-sreenivasan-turns-producer

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. നേരം, പ്രേമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹണം നിര്‍വ്വഹിച്ച ആനന്ദ് സിയാണ് പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് വിനീത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. വിനീതിന്റെ സംവിധാനത്തിലെ ആദ്യ കുടുംബ ചിത്രാമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ലക്ഷ്മി രാമകൃഷ്ണന്‍, റീബാ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Vineeth Sreenivasan Turns Producer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam