»   » സകുടുംബം തലയ്‌ക്കൊപ്പം, വിനീത് ശ്രീനിവാസന്റെ ചിത്രം വൈറലാവുന്നു, കാണൂ!

സകുടുംബം തലയ്‌ക്കൊപ്പം, വിനീത് ശ്രീനിവാസന്റെ ചിത്രം വൈറലാവുന്നു, കാണൂ!

Written By:
Subscribe to Filmibeat Malayalam

ശ്രീനിവാസന് പിന്നാലെ സിനിമയിലേക്കെത്തിയതാണ് വിനീത് ശ്രീനിവാസന്‍. ഗായകന്‍, സംതീത സംവിധായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയിലെ സമസ്ത മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ താരപുത്രന്‍. അച്ഛന്റെ മേല്‍വിലാസം തുടക്കത്തില്‍ സഹായകമായിരുന്നുവെങ്കിലും ഇന്നിപ്പോള്‍ തന്റേതായ ഇടം കണ്ടെത്തിയാണ് ഈ താരപുത്രന്‍ മുന്നേറുന്നത്.

അവാര്‍ഡ് പടമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തേണ്ട 'ആളൊരുക്ക'ത്തെ, ധൈര്യമായി ടിക്കറ്റെടുക്കാം!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അജിത്തിനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തെ കണ്ടപ്പോള്‍ താന്‍ ശരിക്കും ഫാന്‍ ബോയി ആയിപ്പോയെന്നും വിനീത് പറയുന്നു. ദിവ്യയ്ക്കും വിഹാനുമൊപ്പം പുറത്ത് പോയപ്പോള്‍ ഭക്ഷണം കഴിക്കാനായി കയറിയ ഹോട്ടലില്‍ വെച്ചാണ് വിനീത് അജിത്തിനെ കണ്ടത്. അടുത്തടുത്ത ടേബിളുകളിലായാണ് ഇരുവരും ഭക്ഷണം കഴിക്കാനിരുന്നത്.

Vineeth

ഇഷ്ടതാരത്തെ കണ്ടപ്പോള്‍ മനോഹരമായൊരു ഫോട്ടോയും താരം എടുപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ ചിത്രം പങ്കുവെച്ചത്. അച്ഛന്റെ എക്‌സൈറ്റൊന്നുമറിയാതെ ചുമലില്‍ ഉറങ്ങിക്കിടക്കുകയാണ് വിഹാന്‍. വിഹാന്‍ ഉണര്‍ന്നില്ലേ, കൊള്ളാമല്ലോ കക്ഷി തുടങ്ങിയ തരത്തിലുളള കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിനോടകം തന്നെ ഈ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. ദിവ്യയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പ് നേരത്തെ വൈറലായിരുന്നു.

English summary
Vineeth Sreenivasan is with Ajith, Pics viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X