For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  By Lakshmi
  |

  അച്ഛനെപ്പോലെതന്നെ കഴിവുള്ള മകന്‍ എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ ബഹുമുഖ പ്രതിഭയെ തിരിച്ചറിഞ്ഞപ്പോള്‍ നിരൂപകരില്‍ പലരും പറഞ്ഞത്. എന്നാല്‍ ഗായകനായി എത്തി, അഭിനേതാവും സംവിധായകനുമായി കഴിവുതെളിയിച്ച വിനീതിന്റെ തിരയെന്ന ചിത്രം വന്നതോടെ വിനീത് അച്ഛനേക്കാള്‍ വളരുമെന്നായിരുന്നു പലരുടെയും അഭിപ്രായപ്രകടനങ്ങള്‍.

  വളരെ സ്റ്റെഡിയാണ് വിനീത് ശ്രീനിവാസന്റെ കരിയര്‍ ഗ്രാഫ്. ഗായകനായി അരങ്ങേറ്റം കുറിച്ച് പതിയെപ്പതിയെ സിനിമയുടെ മറ്റുതലങ്ങളിലേയ്ക്കും വനീത് ശ്രീനിവാസന്‍ എന്ന പ്രതിഭ ശ്രദ്ധചെലുത്തിത്തുടങ്ങി. അങ്ങനെ ഇപ്പോള്‍ മികച്ച യുവസംവിധായകന്‍ എന്ന പേരുകൂടി സ്വന്തമാക്കിയിരിക്കുകയാണ് വിനീത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സംവിധാനരംഗത്തേയ്‌ക്കെത്തിയ വനീത് പിന്നീട് ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം കേരളം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെവന്ന തിരയില്‍ തീര്‍ത്തും കയ്യടക്കമുള്ളൊരു സംവിധായകനെ കാണാന്‍ കഴിയും. വിനീത് ശ്രീനിവാസന്റെ കരിയറിലൂടെ.

  കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗായകന്‍

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട്...എന്ന് തുടങ്ങുന്ന ഗാനമാലപിച്ചുകൊണ്ടാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ ചലിച്ചിത്രലോകത്തേയ്ക്ക് എത്തിയത്.

  ശ്രദ്ധിക്കപ്പെടുന്ന ഗായകന്‍

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  വളരെ പെട്ടെന്നാണ് വിനീത് ഗായകനായി ശ്രദ്ധിക്കപ്പെട്ടത്. കേള്‍ക്കാന്‍ സുഖമുള്ള ശബ്ദവും അനായാസമായ ആലാപനശൈലിയും വിനീതിന് ഗുണം ചെയ്തു. ലളിത സംഗീതത്തിന്റെ സുഖമുള്ള എത്രയോ ഗാനങ്ങള്‍ വിനീത് പാടി ഹിറ്റാക്കി.

  സൈക്കിളിലൂടെ നടന്‍

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  ഗായകനായി പേരെടുത്തുകൊണ്ടിരിക്കെയാണ് നടന്‍ എന്ന നിലയില്‍ വിനീത് അരങ്ങേറ്റം കുറിയ്ക്കുന്നത്. സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികല്‍ വിനീതിനുള്ളിലുള്ള നടനെ കണ്ടത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം വിനീതിന് ലഭിച്ചു.

  മകന്റെ അച്ഛന്‍

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  അച്ഛനും മകനും ഒന്നിച്ച ഈ ചിത്രം രസകരമായ ഒരു വിഷയമായിരുന്നു പ്രമേയമാക്കിയത്. മലയാളത്തില്‍ അച്ഛനും മകനും വെള്ളിത്തിരയിലും അച്ഛനും മകനുമായിത്തന്നെ അഭിനയിക്കുന്ന അപൂര്‍വ്വതയായി ഈ ചിത്രം. മികച്ച പ്രതികരണമാണ് ഈ ചിത്രം സ്വന്തമാക്കിയത്.

  സംവിധായകനായി അരങ്ങേറ്റം

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  2010ലാണ് വിനീത് സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കുന്നത്. ഒരുകൂട്ടം യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രം ശ്രദ്ധിക്കപ്പെടുകയും ഒരു പുതുമുഖസംവിധായകന്‍ എന്ന നിലയില്‍ വിനീത് നിരൂപകപ്രശംസകള്‍ നേടുകയും ചെയ്തു.

  ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  മലയാളത്തിലെ ന്യൂ ജനറേഷന്‍ യുഗത്തിന് തുടക്കം കുറിച്ച ചിത്രമെന്ന് പറയപ്പെടുന്ന ട്രാഫിക്കിലൂടെ വിനീത് വീണ്ടും നടനായി എത്തി. പിന്നാലെയെത്തിയ ചാപ്പാകുരിശിലും അസൂയപ്പെടുത്തുന്ന അഭിനയചാരുതയാണ് വിനീത് കാഴ്ചവച്ചത്.

   തരംഗമായ തട്ടത്തിന്‍ മറയത്ത്

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  ഒരു സാധാരണ പ്രണയചിത്രമായി മാറിപ്പോകാമായിരുന്ന തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തെ തന്റെ ക്രാഫ്റ്റിലൂടെയാണ് വിനീത് വന്‍ഹിറ്റാക്കി മാറ്റിയത്. റീലസ് ചെയ്ത് വര്‍ഷം രണ്ട് കഴിഞ്ഞിട്ടും ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഈ ചിത്രത്തിലൂടെ നിവിന്‍ പോളിയെന്ന കഴിവുറ്റൊരു യുവതാരത്തെയാണ് വിനീത് കണ്ടെത്തുകയും മലയാളത്തിന് സമ്മാനിയ്ക്കുകയും ചെയ്തത്.

  അച്ഛന്റെ മകനായി വീണ്ടും

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  2012ല്‍ പുറത്തിറങ്ങിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ വിനീത് വീണ്ടും ശ്രീനിവാസന്റെ മകനായി എത്തി. അച്ഛനും മകനും മത്സരിച്ചഭിനയിച്ചതായിരുന്നു ഈ ചിത്രം.

  സീരിയസ് സംവിധായകന്‍

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും വളരെ സോഫ്റ്റ് ആയ വിഷയങ്ങളായിരുന്നു വിനീത് കൈകാര്യം ചെയ്തതത്. എന്നാല്‍ 2013ല്‍ ഒരുക്കിയ തിരയെന്ന ചിത്രം വിനീതിലെ സംവിധായകപ്രതിഭയുടെ മാറ്റുതെളിയിക്കുന്നുണ്ട്. വളരെ ഗൗരവമേറിയ ഒരു വിഷയത്തെ പാളിച്ചകളില്ലാത്തൊരു ത്രില്ലറാക്കി മാറ്റിയ വിനീതിന്റെ വിരുതിനെ പ്രശംസിക്കാതെ വയ്യ. തിരയിലൂടെ അനിയന്‍ ധ്യാന്‍ ശ്രീനിവാസനെ വിനീത് രംഗത്തെത്തിച്ചു.

  ഓം ശാന്തി ഓശാന

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  സംവിധാനത്തിന്റെ ടെന്‍ഷനുകളില്‍ നിന്നും മാറി വിനീത് വീണ്ടും നടനായി എത്തിയ ചിത്രമാണ് പുതുതായി റിലീസ് ചെയ്ത ഓം ശാന്തി ഓശാന. ചിത്രത്തില്‍ വിനീത് ചെയ്ത ഡോക്ടര്‍ പ്രസാദ് വര്‍ക്കിയെന്ന കഥാപാത്രം ഹിറ്റായിക്കഴിഞ്ഞു. ഒപ്പം ഡോക്ടറുടെ ടേക്ക് വണ്‍ എന്ന ഡയലോഗും. ചിത്രത്തില്‍ വിനീത് കുറേക്കൂടി സ്മാര്‍ടും സുന്ദരനും ആയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  പുതിയ പ്രൊജക്ട്

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  തന്റെ പുതിയ ചിത്രത്തിന്റെ പേര് സ്മാര്‍ട് ബോയ്‌സ് എന്നാണെന്ന് വിനീത് പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടത്തിന്‍ മറയത്തിന്റെ അതേ പാറ്റേണില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കുമിതെന്നാണ് സൂചന. ഇതിനിടെ ജീത്തു ജോസഫ് തിരക്കഥയെഴുതുന്ന ചിത്രം വിനീതാണ് സംവിധാനം ചെയ്യാന്‍ പോകുന്നതെന്നും മമ്മൂട്ടി ഈ ചിത്രത്തില്‍ നായകനായി എത്തുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

  നടനായി വീണ്ടും കൂതറയില്‍

  യങ് ആന്‍റ് സ്മാര്‍ട് വിനീത്

  മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയെന്ന ചിത്രത്തിലും വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

  English summary
  Vineeth Sreenivasn, the amazing young star of Malayalam proving himself as singer, actor and director is all set to start his next movie, and also scoring big with his new film Om Santhi Osana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X