»   » രാമലീല കണ്ട വിനീത് ശ്രീനിവാസന്റെ പോസ്റ്റ്, ദിലീപിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത്?

രാമലീല കണ്ട വിനീത് ശ്രീനിവാസന്റെ പോസ്റ്റ്, ദിലീപിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞത്?

By: Rohini
Subscribe to Filmibeat Malayalam

നല്ലൊരു സിനിമാക്കാരന്‍ മാത്രമല്ല, ആസ്വാദകന്‍ കൂടെയാണ് വിനീത് ശ്രീനിവാസന്‍. കണ്ട സിനിമകളില്‍ തനിക്കിഷ്ടമായ കാര്യങ്ങള്‍ വിനീത് ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കാറുണ്ട്. ദിലീപ് നായകനായി എത്തിയ രാമലീല എന്ന ചിത്രത്തെ കുറിച്ചാണ് ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ്.

ഒന്നും ഏറ്റില്ല, രാമലീലയുടെ വിജയം അറിഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞു!!


ഏതൊരു എഴുത്തുകാരനും സംവിധായകനും ചെയ്യാന്‍ പ്രയാസമായ മനോഹരമായ ക്രാഫ്റ്റ്, അതിന്റെ മികവോടെ അവതരിപ്പിച്ചു. എല്ലായിടത്തും സംവിധായകന്റെ കൈയ്യുണ്ട്. ഓരോ ഫ്രൈയിമിലും ഒരു നവാഗത സംവിധായകന്റെ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കും. സച്ചിയുടെ തിരക്കഥയെയും ഷാജിയുടെ ഛായാഗ്രാഹകണ മികവിനെയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും വിനീത് പ്രശംസിയ്ക്കുന്നു.


vineeth-rameela

രാമനുണ്ണി എന്ന കഥാപാത്രത്തിന് ദിലീപ് എന്തുകൊണ്ടും യോജിച്ചതാണെന്നാണ് വിനീതിന്റെ അഭിപ്രായം. വളരെ നിയന്ത്രണത്തോടെയാണ് ആ കഥാപാത്രത്തെ ദിലീപ് കൈകാര്യം ചെയ്തത്. ദൃശ്യത്തിന് ശേഷം കലാഭവന്‍ ഷാജോണ്‍ വീണ്ടും ഞെട്ടിച്ചു എന്ന് വിനീത് പറയുന്നു. മലയാള സിനിമയുടെ സ്വത്താണ് ഷാജോണ്‍. വിജയരാധവന്‍, രാധിക, പ്രയാഘ തുടങ്ങി ഓരോരുത്തരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.


ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ആയിരിയ്ക്കും രാമലീല എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഈ സമയത്ത് റിലീസ് ചെയ്യാന്‍ ധൈര്യം കാണിച്ച നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തെ വിനീത് പ്രശംസിച്ചു. സിനിമ ഒരു മാജിക്കാണ്. എല്ലാം സൃഷ്ടിച്ചവനും അപ്പുറം എന്ന് പറഞ്ഞുകൊണ്ടാണ് വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിയ്ക്കുന്നത്.

English summary
Vineeth Sreenivasn's facebook post about Ramaleela
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam