സെക്കന്‍ഡ്ക്ലാസ് യാത്ര ഇന്ന് മുതല്‍
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സെക്കന്‍ഡ് ക്ലാസ് തീവണ്ടിയാത്ര ഇന്ന് തിയറ്ററുകളിലെത്തുകയാണ്. വിനീത് തിരക്കഥ എഴുതിയ ഒരു വടക്കന്‍ സെല്‍ഫി തിയറ്ററുകളില്‍ ഇപ്പോഴും തകര്‍ത്തോടുന്ന സമയത്താണ് സെക്കന്‍ഡ് ക്ലാസ് യാത്രയും എത്തുന്നത്. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസിലെ ഒരു പകല്‍ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
നവാഗതനായ ജെക്‌സണ്‍ ആന്റണി, റെജീഷ് ആന്റണി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണു മറ്റു പ്രധാന വേഷംചെയ്യുന്നത്. നിക്കി ഗല്‍റാണിയാണു നായിക. നെടുമുടി, മണിയന്‍പിള്ള രാജു, പാഷാണം ഷാജി, ശ്രീജിത്ത രവി, വിജയകുമാരി, വനിതാ കൃഷ്ണചന്ദ്രന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണു മറ്റു താരങ്ങള്‍.

ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുരണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വില്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണു നിര്‍മാണം. വിനോദ് ഇല്ലംപള്ളിയാണു ചായാഗ്രഹണം.
നന്ദന്‍, മാരന്‍ എന്നീ പ്രതികള്‍ നാളെ കേരളത്തിലെ പരശുറാം എക്‌സ്പ്രസില്‍ യാത്ര തുടങ്ങുകയാണ്. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്ന് തെക്കോട്ടുവരെ രണ്ടു മണിക്കൂര്‍ കൊണ്ടൊരു യാത്ര. നന്ദു കണ്ണൂര്‍ക്കാരനും മാരന്‍ കൊച്ചിക്കാരനും. രണ്ടുപേരും ജയില്‍പുള്ളികള്‍. അവരെ കൊണ്ടുപോകുന്നത് പൊലീസുകാരനായ ബാലഗോപാലനും ജോണി കുര്യനും. ഇവര്‍ നാലുപേരും ചേര്‍ന്നുള്ള രസകരമായ യാത്രയില്‍ പ്രേക്ഷകര്‍ക്കും നാളെ ചേരാം.


Click it and Unblock the Notifications