എല്ലാവരും അങ്ങേയറ്റം നീതി പുലർത്തി!! ടൊവീനോയുടെ തീവണ്ടിയെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍

ആക്ഷേപ ഹാസ്യരൂപത്തിൽ ഒരുക്കിയിരിക്കുന്ന തീവണ്ടി ഒരു ചെയിൻ സ്മോക്കറുടെ കഥായാണ് പറയുന്നത്

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ് ടൊവിനോ ചിത്രം തീവണ്ടി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുമ്മു തീവണ്ടി ഇന്നലെ തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കേൾക്കുന്നത്. ഇപ്പോഴിത ചിത്രത്തേയും അണിയറപ്രവർത്തകരേയും പ്രശംസിച്ച വിനീത് ശ്രീനിവാസൻ. ഫേസ്ബുക്കിലൂടെയായിരുന്നു വിനീത് ചിത്രത്തിനെ കുറിച്ചുളള അഭിപ്രായം പങ്കുവെച്ചത്.ചിത്രത്തിലെ അഭിനേതാക്കള്‍ ഒന്നടങ്കം കഥാപാത്രങ്ങളോട് പൂര്‍ണമായും നീതി പുലർത്തിയിട്ടുണ്ടെന്ന് വിനീത് ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വളരെ മികച്ചതാണെന്നും വിനീത് പറഞ്ഞു. ജീവാംശമായി എന്ന് തുടങ്ങുന്ന ഗാനം തന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണെന്നും വിനീത് കുറിച്ചു.

vineeth

ആക്ഷേപ ഹാസ്യരൂപത്തിൽ ഒരുക്കിയിരിക്കുന്ന തീവണ്ടി ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് പറയുന്നത്. ഒരു ചെറുപ്പക്കാരന് പുകവലി കൊണ്ട് ഉണ്ടാകുന്ന പ്രശനങ്ങളാണ്സിനിമയുടെ പശ്ചാത്തലം. ചിത്രത്തിൽ തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി, സുധീഷ്, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, നീനാ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മായനദിയും മറ‍ഡോണയും കണ്ട് കയ്യടിച്ച് ആരാധകരെ ടൊവിനോ തീവണ്ടിയിലൂടെ ദുഃഖിപ്പിച്ചില്ല. പ്രേക്ഷകർ ആഗ്രഹിച്ചത് തന്നെയാണ് നൽകിയിരിക്കുന്നത്. മാത്തനും , മറഡോണയ്ക്കും ശേഷം ബിനീഷും ജനങ്ങളുടെ ഹൃദയത്തിൽ കയറിയിട്ടുണ്ട്. ടൊവിനോ തോമസിന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് തീവണ്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X