twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീത് നിര്‍ദ്ദേശിച്ചതാണ് 'ഓര്‍മയുണ്ടോ ഈ മുഖം'

    By Aswathi
    |

    'ഓര്‍മയുണ്ടോ ഈ മുഖം', സുരേഷ് ഗോപിയുടെ ഈ ഡയലോഗ് 'ഭരത്ചന്ദ്രന്‍ ഐപിഎസ്' എന്ന ചിത്രം ഇറങ്ങിയതുമുതല്‍ കേരളത്തില്‍ തരംഗമാണ്. ഒരു വലിയ സിനിമയിലെ ചെറിയൊരു ഡയലോഗ് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുകയും ആസ്വദിക്കുകയും ചെയ്‌തെങ്കില്‍ അത് ആ ഡയലോഗിലുള്ള പഞ്ചും സുരേഷ് ഗോപി അത് കൈകാര്യം ചെയ്ത രീതിയും കൊണ്ടാണ്.

    പുതിയ തലമുറയ്ക്കും ഈ ഡയലോഗ് ഒരു തമാശയാണ്. എന്നാല്‍ ഇന്ന് ഈ പേരില്‍ മലയാളത്തില്‍ ഒരു സിനിമ ഇറങ്ങാനിരിക്കുകയാണ്. വിനീത് ശ്രീനിവാസനെയും നമിത പ്രമോദിനെയും താരജോഡികളാക്കി അന്‍വര്‍ സാദ്ദിഖാണ് ചിത്രം സംവിധനം ചെയ്യുന്നത്.

    oormayundoo-ee-mukham

    അടുത്തിടെ മലയാളത്തില്‍ സിനിമകള്‍ പേരുകൊണ്ട് ശ്രദ്ധേയമാണ്. 'നികൊഞാചാ' മുതല്‍ ഒടുവില്‍ ഇറങ്ങിയ 'സപ്തമശഷ്രീ തസ്‌കര' വരെ അത് കാണാം. എന്നാല്‍ ഈ ചിത്രത്തിന് വ്യത്യസ്തവും പ്രേക്ഷകര്‍ക്ക് സുപരിചിതവുമായ പേര് നിര്‍ദ്ദേശിച്ചത് വിനീത് ശ്രീനിവാസനാണ്.

    സംവിധായകന്‍ അന്‍വര്‍ സാദ്ദിഖാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് വേണ്ടി ആദ്യം ഒരു ഇംഗ്ലീഷ് പേര് നല്‍കാം എന്നായിരുന്നു. പക്ഷെ പിന്നീട് മലയാളത്തില്‍ തന്നെ മതിയെന്ന് തീരുമാനിച്ചു. പലരും പല പേരും നിര്‍ദ്ദേശിച്ചു. ഓര്‍മയുണ്ടോ ഈ മുഖം എന്ന പേരും വന്നു. പക്ഷെ സുരേഷ് ഗോപി ഹിറ്റാക്കിയ അത്തരമൊരു ഡയലോഗ് എടുക്കേണ്ടെന്ന നിലപാടായിരുന്നു.

    എന്നാല്‍, യാദൃശ്ചികമായി ഒരു ദിവസം വിനീത് ശ്രീനിവാസനും ഈ പേര് നിര്‍ദ്ദേശിച്ചു. അങ്ങനെ ആ പേരില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു- അന്‍വര്‍ സാദ്ദഖ് പറഞ്ഞു. വിനീത് ശ്രീനിവാസനെ ചിത്രത്തില്‍ പൂര്‍ണമായും ഒരു റൊമാന്റിക് ഹീറോ ആക്കാനാണത്രെ നോക്കുന്നത്. ചിത്രത്തിന്റെ 'റൈറ്റ് ചോയിസാണ്' വിനീതെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    English summary
    A filmy punchline that has become part and parcel of our everyday lingo is Suresh Gopi's famous line, Ormayundo Ee Mugham from the film Bharathchandran IPS. The director of the film, Anwar Sadik, says he initially had an English title in mind but actor Vineeth suggested that they should stick to a Malayalam title.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X