രൂപേഷ് സംവിധാനം ചെയ്യുന്നു, വിനീത് നായകനാവുന്നു, വരുന്നു ഒരു ബിഗ് ബജറ്റ് ചിത്രം
പാട്ടുകാരന്‍ ഗായകന്‍ നടന്‍ സംവിധായകന്‍ തിരക്കഥകൃത്ത് അങ്ങനെ സിനിമയിലെ എല്ലാ വിശേഷണങ്ങളും വാരിക്കൂട്ടിയ വിനീത് ശ്രീനിവാസന്‍. കൈവച്ച എല്ലാ മേഖലയിലും വിജയം നേടിയ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് വിനീത്. താരപുത്രന്‍മാര്‍ അരങ്ങ് വാഴുന്ന മലയാള സിനിമയില്‍ വേറിട്ട കഴിവുകളിലൂടെയാണ് വിനീത് ശ്രദ്ധിയ്ക്കപ്പെടുന്നത്. മലയാളത്തില്‍ ഇപ്പോള്‍ വിനീതിന് തിരക്കോട് തിരക്ക് തന്നെ .
രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത് വിനീതീണ്. നായകനായിട്ടാണ് വിനീത് എത്തുന്നത്. സെക്കന്റ് കള്സിലൂടെയാണ് നായക വേഷത്തിലേയ്ക്ക് വിനീത് തിരികെ എത്തുന്നത്. രൂപേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ബിഗ് ബജറ്റ് എന്റര്‍ടൈനറാണ് തങ്ങള്‍ അണിയിച്ചൊരുക്കുന്നതെന്നാണ് രൂപേഷ് പറയുന്നത്. ദുല്‍ഖറിനെ നായകനാക്കി അണിയിച്ചൊരുക്കിയ തീവ്രമായിരുന്നു രൂപേഷിന്റെ ആദ്യ ചിത്രം. ഈ ചിത്രത്തിനിടെയാണ് രൂപേഷ് വിനീതിനെ പരിചയപ്പെടുന്നത്.

തീവ്രം ഒരു ത്രില്ലറായിരുന്നെങ്കില്‍ പുതിയത് ഒരു പരീക്ഷണ ചിത്രമായിരിയ്ക്കുമെന്നാണ് രൂപേഷ് പറയുന്നത്. തീവ്രത്തില്‍ പാട്ടുകാരാനായ് വിനീത് അണിയറയ്ക്ക് പിന്നില്‍ നിന്നപ്പോള്‍ അച്ഛന്‍ ശ്രീനിവാസന്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിച്ചു.


Click it and Unblock the Notifications