നേരമ്പോക്കിന് ചെയ്ത അനുകരണം ജീവിതം മാറ്റി മറിച്ചു.. ലൗലി ടീച്ചറുടെ സിനിമാപ്രവേശം ഇങ്ങനെ!
ആനന്ദത്തിലെ ലൗലി ടീച്ചറെ അധികമാരും മറന്നു കാണാനിടയില്ല. ആദ്യ സിനിമയില്‍ത്തന്നെ എന്നുമോര്‍ത്തിരിക്കാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കിട്ടുന്നത് അപൂര്‍വമാണ്. ഇഷ്ടം പോലെ പുതുമുഖങ്ങള്‍ വരുമ്പോള്‍ അവരെ ഓര്‍ത്തിരിക്കാനും ബുദ്ധിമുട്ടാണ്. സിനിമാ താരങ്ങളെ കാണാനായി അടുത്ത സിനിമ ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കേണ്ട അവസ്ഥ ഇന്നില്ല.
യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ ഡബ്മാഷ് വിഡിയോകള്‍ കാണാന്‍ പറ്റും. വിനീതയുടെ ഡബ്‌സ്മാഷ് വീഡിയോകൾ സുഹൃത്തുക്കൾ തുടങ്ങിയ യു ട്യൂബ് ചാനലിൽ ആയിരുന്നു അപ്‌ലോഡ് ചെയ്തത് .അത് വഴി വിനീതയിലെ അഭിനേത്രിയെ ലോകം തിരിച്ചറിഞ്ഞു .ഈ വീഡിയോകൾ കണ്ടിട്ടാണ് വിനീത് ശ്രീനിവാസൻ തൻ നിർമിച്ച ആനന്ദം എന്ന സിനിമയിൽ വിനീതയ്ക്ക് അവസരം നൽകിയത് .

വിനീത കോശിയുടെ ഡബ്മാഷ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആനന്ദത്തിന്റെ സംവിധായകന്‍ ഡബ്മാഷ് കണ്ടാണ് വിനീതയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സിനിമാ പ്രവേശനത്തിന് വഴി തെളിയിച്ചത് ഇതാണ്. കൊല്ലം സ്വദേശിയാണെങ്കിലും വിനീത ഇപ്പോള്‍ സിംഗപ്പൂരിലാണ് താമസിക്കുന്നത്. പീഡിയാട്രിക് കൗണ്‍സിലറായി ജോലി ചെയ്യുന്ന വിനീതയ്ക്ക് അഭിനയത്തോട് പണ്ടേ താല്‍പര്യം ഉണ്ടായിരുന്നു. സൂപ്പര്‍ഹിറ്റ് സിനിമകളിലെ സീനുകള്‍ അഭിനയിച്ചു കാണിക്കുന്ന പതിവുണ്ടായിരുന്നു. അതിനിടയിലാണ് സിനിമയിലേക്ക് പ്രവേശനം ലഭിച്ചത്.


Click it and Unblock the Notifications











