ട്രെയിനില്‍ കുട പിടിച്ച് ലൈവിൽ വിനോദ് കോവൂർ, ഉടൻ ആക്ഷനുമായി റെയില്‍വെ അധികൃതർ...

പെരും മഴയത്ത് ട്രെയിനിനുളളിൽ കുടം പിടിച്ച് ലൈവിവൽ വന്ന നടൻ വിനോദ് കോവൂരിന് കണ്ട് പ്രേക്ഷകർ ഞെട്ടിയിരുന്നു. എറണാകുളത്ത് നിന്ന് കോഴിക്കോട്ടയ്ക്ക് പോകുന്ന ഇന്റർസിറ്റി എക്സ്പ്രസിന്റെ ശോചനീയവസ്ഥയായിരുന്നു താരം ആ വീഡിയോയിലൂടെ പുറം ലോകത്ത് എത്തിച്ചത്.

vinod kovoor

വൈകുന്നേരം നാലുമണിയ്ക്ക് എറണകുളത്ത് നിന്ന് യാത്ര തുടങ്ങിയ ടെയിൻ പകുതി വഴിയ്ക്ക് എത്തിയപ്പോൾ തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു. അതിശക്തമായ മഴയിൽ ട്രെയിൻ ചോർന്ന് ഒലിക്കുകയായിരുന്നു. ജനറൽ കംപാർട്ട്മെന്റിന്റെ അവസ്ഥയായിരുന്നു ഇത്. ട്രെയിനിൽ കുടംയും പിടിച്ചാണ് താരം ലൈവിൽ വന്നത്.

അകത്തും പുറത്ത് മഴയാണ്. ജോലിക്കാരും വിദ്യാര്‍ഥികളുമായി, കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ള ട്രെയിനിലാണ് ഈ അവസ്ഥയെന്നും വിനോദ് പറഞ്ഞു. കാശുകൊടുത്താണ് എല്ലാവരും യാത്ര ചെയ്യുന്നത്. മഴക്കാലത്തെ ഈ ദുരിതപൂര്‍ണമായ യാത്ര അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനാണ് താന്‍ വീഡിയോയില്‍ വന്നതെന്നും വിനോദ് പറയുന്നു. ഇത് താമാശ വീഡിയോ അല്ലെന്ന് പല ഭാഗത്തും താരം പറയുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും താരത്തെ പിന്തുണച്ച് എത്തിയിരുന്നു.

വീഡിയോ വൈറലായതോടെ സംഭവം അധികൃതരുടെ ചെവിയിൽ എത്തുകയായിരുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തുമുള്ള റെയില്‍വെ അധികൃതര്‍ തന്നെ വിളിച്ചിരുന്നുവെന്നും പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും ഉടനടി പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെന്നും വിനോദ് പിന്നീട് ഫേസ്ബുക്ക് ലൈവിൽ എത്തി പറയുകയായിരുന്നു. താരത്തിന്റെ സാമൂഹ്യപ്രതിബദ്ധതയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X