ഗുരുവായൂരില്‍ വെച്ച് വീണ്ടും വിവാഹം! പിറന്നാള്‍ ദിനത്തില്‍ ഭാര്യയെ ഞെട്ടിച്ച് വിനോദ് കോവൂര്‍! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് എം80 മൂസ. മീഡിയ വണ്‍ ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ വിനോദ് കോവൂരൂം സുരഭി ലക്ഷ്മിയുമാണ് ഈ പരമ്പരയില്‍ അണിനിരക്കുന്നത്. മൂസക്കായിയും പാത്തുവുമായാണ് ഇവരെത്തിയത്. അടുത്തിടെയാണ് ഈ പരമ്പര അവസാനിപ്പിച്ചത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയവുമായാണ് ഇവരെത്താറുള്ളത്. തനി കോഴിക്കോടന്‍ ശൈലിയിലുള്ള സംസാരവും സ്വഭാവികത കലര്‍ന്ന അഭിനയവുമായിരുന്നു ഈ പരമ്പരയെ ശ്രദ്ധേയമാക്കിയത്.

കോമഡി പരിപാടികളിലൂടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് വിനോദ് കോവൂര്‍. മറിമായം, എം80 മൂസ തുടങ്ങിയ പരിപാടികളിലൂടെയാണ് ഈ താരം ശ്രദ്ധേയനായി മാറിയത്. മൂസ എന്ന മീന്‍ വില്‍പ്പനക്കാരനായി വിനോദെത്തിയപ്പോള്‍ ഭാര്യയായ പാത്തുവായി സുരഭിയുമെത്തി. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലൂടെയും ഈ താരം ശ്രദ്ധേയനായി മാറിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്കായി വിനോദ് കോവൂര്‍ നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചും ഗുരുവായൂരില്‍ വെച്ചുള്ള താലികെട്ടലിനെക്കുറിച്ചുമുള്ള വാര്‍ത്തയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

വീണ്ടും വിവാഹിതരായി

വീണ്ടും വിവാഹിതരായി

പിറന്നാള്‍ ദിനത്തില്‍ എങ്ങനെയൊക്കെ ഞെട്ടിക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. സാജു നവോദയയെ ബുള്ളറ്റ് നല്‍കിയായിരുന്നു ഭാര്യയെ ഞെട്ടിച്ചത്. ഇതിന് പിന്നാലെയായാണ് വിനോദ് കോവൂര്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധത്തിന് പുതിയൊരു മാനം നല്‍കിയിരിക്കുകയാണ് ഇരുവരും. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് വിനോദ് കോവൂരും ഭാര്യയും.

18 വര്‍ഷത്തിന് ശേഷം

18 വര്‍ഷത്തിന് ശേഷം

18മാത്തെ വിവാഹ വാര്‍ഷിക ദിനത്തിലാണ് വിനോദ് കോവൂരും ഭാര്യ ദേവുവും കുടുംബാംഗങ്ങളോടൊപ്പമെത്തി ഗുരുവായരൂപ്പന് മുന്നില്‍ വെച്ച് താലി ചാര്‍ത്തിയത്. ഇങ്ങനെയൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നുവെന്നും ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആ മോഹം സാക്ഷാത്ക്കരിക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

ദേവൂനുള്ള പിറന്നാള്‍ സമ്മാനം

ദേവൂനുള്ള പിറന്നാള്‍ സമ്മാനം

പിറന്നാള്‍ ദിനത്തില്‍ ദേവൂവിനുള്ള സമ്മാനമാണ് ഇതെന്നാണ് മൂസക്കായി പറയുന്നതെന്നും വേറെ ആരെയും പോയി കെട്ടാത്തത് ഭാഗ്യമാണെന്നും സുരഭി കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വിവാഹ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. പാത്തുവും മൂസക്കായിയുമായുള്ള കെമിസ്ട്രിയില്‍ പ്രേക്ഷകരും സന്തുഷ്ടരാണ്. അതിനാല്‍ത്തന്നെ വിവാഹത്തെക്കുറിച്ച് ആദ്യ മറിയിച്ചതും പാത്തുവാണ്.

സുരഭിയുടെ ആശംസ

സുരഭിയുടെ ആശംസ

പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നത്.ഇന്ന് അത് നടുന്നു.ദേവുന്റെ പിറന്നാൾ കൂടയാണ് ഇന്ന് .ഇത് ദേവൂനുള്ള പിറന്നാൾ സമ്മാനം ആണെന്നാണ് വിനോദേട്ടൻ പറയുന്നത്. മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം' വല്ലാത്ത പഹയൻ തന്നെ '"എന്ന് സ്വന്തം പാത്തുവെന്നാണ് സുരഭി കുറിച്ചിട്ടുള്ളത്.

പരിഭവിക്കരുതെന്ന് വിനോദ് കോവൂര്‍

പരിഭവിക്കരുതെന്ന് വിനോദ് കോവൂര്‍

ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം,ഇന്ന് എന്റെ ഭാര്യ ദേവൂ ന്റെ പിറന്നാൾ
ഇന്ന് ഞങ്ങൾ ഞങ്ങളുടെ ഇരുവരുടേയും മനസിലെ ഒരാഗ്രഹം നിറവേറ്റി.ഗുരുവായൂരപ്പന്റെ മുമ്പിൽ വെച്ച് മഞ്ഞ ചരടിൽ താലി കെട്ടി തുളസിമാലയണിഞ്ഞു .ഒത്തിരി സന്തോഷായ്.ആരേയും അറിയിക്കാതെയായിരുന്നു മിന്നുകെട്ട് പരിഭവം അരുത് എന്നാൽ എല്ലാവരുടേയും അനുഗ്രഹം ഞങ്ങൾക്ക് തരണട്ടോ. ഇന്ന് മുതൽ ഞങ്ങൾക്ക് പുതുജീവിതമാണ്.

സുരഭി ലക്ഷ്മിയുടെ പോസ്റ്റ്

സുരഭിയുടെ പോസ്റ്റ് കാണാം.

വിനോദ് കോവൂരിന് പറയാനുള്ളത്

വിനോദ് കോവൂരിന്റെ കുറിപ്പ് കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X