വിനു മോഹന്‍ കോളിവുഡിലേക്ക്
നിവേദ്യം, സൈക്കിള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച പുതുമുഖ താരം വിനു മോഹന്‍ കോളിവുഡിലേക്ക് ടിക്കറ്റെടുക്കുന്നു.
'ബാഷ' ഒരുക്കിയ സൂപ്പര്‍ സംവിധായകന്‍ സുരേഷ് കൃഷ്‌ണയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് വിനുവിന് തമിഴില്‍ അവസരം ലഭിച്ചിരിയ്‌ക്കുന്നത്. കോളിവുഡിലെ യുവതാരങ്ങളില്‍ പ്രമുഖനായ ഭരതിനൊപ്പം നായകനായിട്ടായിരിക്കും വിനു തമിഴില്‍ അരങ്ങേറ്റം കുറിയ്‌ക്കുക.
രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം രണ്ടു ഭാഷകളിലായാണ് നിര്‍മ്മിയ്‌ക്കുന്നത്. വിനുവിന്റെ മൂന്നാമത്തെ ചിത്രമായ സുല്‍ത്താന്‍ അടുത്ത മാസം തിയറ്ററുകളിലെത്താനിരിയ്‌ക്കെയാണ് തമിഴില്‍ നിന്നും വിനുവിന് വിളി വന്നരിയ്‌ക്കുന്നത്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള സുല്‍ത്താന്റെ സംവിധാനം ശ്രീപ്രകാശാണ്. സനലിന്റെ പേരിടാത്ത ചിത്രം, ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രത്തിലെ ഉപനായക വേഷം തുടങ്ങിയവയാണ് വിനുവിന്റെ അടുത്ത ചിത്രങ്ങള്‍.


Click it and Unblock the Notifications