വിന്‌റേജ് മോഹന്‍ലാല്‍ വീണ്ടും, ആറാം തമ്പുരാന്‍ രംഗം ഓര്‍മ്മിപ്പിച്ച് ആറാട്ട് പോസ്റ്റര്‍

By Midhun Raj

മോഹന്‍ലാലിന്‌റെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാസ് ചിത്രത്തിന്‌റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് സംവിധായകന്‍ മോഹന്‍ലാല്‍ ചിത്രം എടുക്കുന്നത്. നെയ്യാറ്റിന്‍കര ഗോപനായി സൂപ്പര്‍താരം എത്തുന്ന ചിത്രത്തിന്‌റെ പോസ്റ്ററുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ലാലേട്ടന്റെ ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ആറാട്ടെന്ന് സംവിധായകനും തിരക്കഥാകൃത്തും മുന്‍പ് അറിയിച്ചിരുന്നു.

mohanlal,

അതേസമയം ആറാട്ടിന്റെതായി പുറത്തിറങ്ങിയ പുതിയ മാസ് പോസ്റ്ററും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ആറാം തമ്പുരാനിലെ ഒരു രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള ഒരു പോസ്റ്ററാണ് ചിത്രത്തിന്‌റെതായി പുറത്തുവന്നിരിക്കുന്നത്. ഒരു ഫൈറ്റ് സീനിനിടെ എടുത്ത സ്റ്റിലാണ് ആറാട്ടിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആറാട്ടിന്‌റെ ആദ്യ ഷെഡ്യൂള്‍ പാലക്കാടായിരുന്നു ചിത്രീകരിച്ചത്. തുടര്‍ന്ന് ഊട്ടിയില്‍ രണ്ടാം ഘട്ടവും ചിത്രീകരിച്ചു. മോഹന്‍ലാല്‍ ചിത്രങ്ങളുടെ ലൊക്കേഷനായിരുന്ന വരിക്കാശ്ശേരി മനയിലും ആറാട്ട് ഷൂട്ടിംഗ് ഉണ്ടായിരുന്നു.

വില്ലന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണ്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്. കോഹിന്നൂരിന് ശേഷം ശ്രദ്ധാ ശ്രീനാഥ് മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ആറാട്ട്. തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നായികമാരില്‍ ഒരാളാണ് ശ്രദ്ധ. നെടുമുടി വേണു, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, രാഘവന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ മോഹന്‍ലാലിന്‌റെ ആക്ഷന്‍ രംഗങ്ങള്‍ ഹൈലൈറ്റ് ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് അറിയിച്ചിരുന്നു.

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: mohanlal b unnikrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X