»   » തെറ്റായിപ്പോയി, ലോഹിയേട്ടന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്റെ ഭാവി മറ്റൊന്നാകുമായിരുന്നു...

തെറ്റായിപ്പോയി, ലോഹിയേട്ടന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്റെ ഭാവി മറ്റൊന്നാകുമായിരുന്നു...

Posted By: Rohini
Subscribe to Filmibeat Malayalam

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് വിനു മോഹന്‍ മലയാള സിനിമ രംഗത്ത് എത്തിയത്. ലോഹിത ദാസ് പരിചയപ്പെടുത്തിയ നടന്‍ അഭിനയത്തില്‍ ഒട്ടും മോശമല്ലായിരുന്നെങ്കിലും സിനിമകള്‍ തിരഞ്ഞെടുത്തതിലെ പാളിച്ചകള്‍ കാരണം വിജയങ്ങള്‍ തുടര്‍ന്ന് പോകാന്‍ കഴിഞ്ഞില്ല.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാതെ പോയത് കരിയറിലെ ഏറ്റവും വലിയ വീഴ്ച!!

എന്നാല്‍ ഇപ്പോള്‍ വീണ്ടുമൊരു ശക്തമായ തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് വിനു മോഹന്‍. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയനായി എത്തിയ വിനുവിന്റെ പുതിയ ചിത്രം സത്യന്‍ അന്തിക്കാട് - ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ജോമോന്റെ സുവിശേഷങ്ങളാണ്.

തെറ്റുപറ്റി

ലോഹിയേട്ടനാണ് എന്നെ സിനിമയില്‍ പരിചയപ്പെടുത്തിയത്. ആ യാത്ര പത്ത് വര്‍ഷം തുടര്‍ന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്റെ ഭാവി മറ്റൊന്നാകുമായിരുന്നു. അദ്ദേഹം പോയപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി. ഒരുപാട് മോശം സിനിമകള്‍ ചെയ്തു. കഥ കേള്‍ക്കുമ്പോള്‍ ഗംഭീരമായി തോന്നിയ പല സിനിമകളും തിയേറ്ററിലെത്തുമ്പോള്‍ ഒന്നുമല്ലാതായി.

അച്ഛന്റെ വേര്‍പാട്

അച്ഛന്‍, അമ്മ, സഹോദരന്‍, സിനിമ, നാടകം ഇതൊക്കെയായിരുന്നു എന്റെ ലോകം. അച്ഛന്‍ പോയപ്പോള്‍ ജീവിതം ശൂന്യമായി. അങ്ങനെയാണ് സിനിമയില്‍ നിന്ന് മാറി നിന്നത്. ആത്മവിശ്വാസം ചോര്‍ന്നു പോയി. 100 കിലോ വരെ ഭാരം കൂടി.

വിദ്യ വന്നതോടെ

പിന്നീട് വിദ്യയുമായുള്ള വിവാഹ ശേഷമാണ് മാറ്റങ്ങള്‍ വന്നത്. എന്നെ തടി കുറയ്ക്കാന്‍ പ്രേരിപ്പിച്ചു. ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയുമൊക്കെ വന്നു.

പ്രണയമായിരുന്നില്ല

വീട്ടുകാര്‍ ആലോചിച്ച് നടത്തി വിവാഹമാണ് ഞങ്ങളുടേത്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിദ്യയ്ക്ക് അഭിനയം ഇഷ്ടമാണ്. തമിഴില്‍ ഒരു പരമ്പര ചെയ്യുന്നുണ്ട്. മലയാളത്തില്‍ നല്ല അവസരം വന്നാല്‍ അഭിനയിക്കും- വിനു മോഹന്‍ പറഞ്ഞു.

English summary
Vinu Mohan about his fault while choosing a film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam