മോഹന്‍ലാലിനൊപ്പം അഭിനയിക്കാതെ പോയത് കരിയറിലെ ഏറ്റവും വലിയ വീഴ്ച!!
പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം ഒരു മികച്ച വേഷത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടന്‍ വിനു മോഹന്‍. മുമ്പ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു.
എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിനു മോഹന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനു മോഹന്‍ പറഞ്ഞത്. ജീവിതത്തില്‍ താന്‍ എടുത്ത തെറ്റായ തീരുമാനം കൂടിയായിരുന്നു അതെന്നും വിനുമോഹന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാലിന്റെ അനിയന്‍
മാടമ്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയന്‍ വേഷം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. ആ സമയത്ത് സുല്‍ത്താന്‍ എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിനാലാണ് മാടമ്പിയിലെ അവസരം നഷ്ടപ്പെട്ടതെന്ന് വിനു മോഹന്‍ പറയുന്നു.

പകരക്കാരനായി
അജ്മല്‍ അമീറാണ് ചിത്രത്തില്‍ തനിക്ക് പകരക്കാരനായി അഭിനയിച്ചത്.

ചിത്രം ഫ്‌ളോപ്പായി
കൊടുത്ത വാക്ക് പാലിക്കണമല്ലോ, അതുക്കൊണ്ടാണ് സുല്‍ത്താനില്‍ അഭിനയിച്ചത്. എന്നാല്‍ ചിത്രം പരാജയമായി. മാടമ്പി വിജയ്ക്കുകയും ചെയ്തു.

കരിയറിനെ മോശമായി ബാധിച്ചു
ജീവിതത്തില്‍ താന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു. അത് തന്റെ കരിയറിനെ മോശമായി ബാധിച്ചുവെന്നും വിനുമോഹന്‍ പറയുന്നു.
വിനു മോഹന്റെ ഫോട്ടോസിനായി


Click it and Unblock the Notifications











