വിനുവിന്റെ അതിഥി ദേവോ ഭവഃ
ലോഹിതദാസ് എന്ന സംവിധായകന്റെ കഴിഞ്ഞ വര്‍ഷത്തെ കണ്ടെത്തലായിരുന്നു വിനു മോഹന്‍ എന്ന യുവ അഭിനേതാവ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സായി കുമാര്‍, ശോഭാ മോഹന്‍ എന്നീ അഭിനയ പ്രതിഭകളുടെ കുടുംബത്തില്‍ നിന്നുമെത്തിയ വിനു മോഹന്‍ ആ മേല്‍ വിലാസത്തിലല്ല പക്ഷെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
ആദ്യ ചിത്രമായ നിവേദ്യം ബോക്‌സ്‌ഓഫീസ് വിജയമായില്ലെങ്കിലും ചിത്രത്തിലെ പുതുമുഖ താരങ്ങളായ വിനുവിനെയും ഭാമയെയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം വിനു അഭിനയിച്ച ചിത്രമായ സൈക്കിള്‍ 2008 ലെ ആദ്യ ഹിറ്റ് ചിത്രമെന്ന പദവി സ്വന്തമാക്കി കഴിഞ്ഞു.
ഏറെ പ്രതീക്ഷകള്‍ തരുന്ന ഈ താരം സൈക്കിളിന്റെ വിജയം നല്‌കിയ ആത്മവിശ്വാസം മുതലാക്കി തന്റെ മൂന്നാമത്തെ ചിത്രത്തിനായി ഒരുങ്ങുകയാണിപ്പോള്‍.
അച്ഛനെയാണെനിക്കിഷ്ടം, ഭാരതീയം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത സുരേഷ് കൃഷ്‌ണ ഒരുക്കുന്ന അതിഥി ദേവോ ഭവഃ എന്ന ചിത്രത്തിലാണ് വിനു നായകനാകുന്നത്.
രണ്ടാമത്തെ ചിത്രത്തില്‍ തന്റെയൊപ്പം നായകനായി തകര്‍ത്തഭിനയിച്ച് വീനിതിന്റെ പിതാവായ ശ്രീനിവാസനും അതിഥി ദേവോ ഭവ യില്‍ വിനുവിനൊപ്പമഭിനയിക്കുന്നുണ്ട്.
കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ശ്രീനിയുടെ മകളായി അഭിനയിച്ച ഷഫ്‌നയാണ് വിനുവിന്റെ നായികയായി അഭിനയിച്ചത്. നായികയെന്ന നിലയില്‍ ഷഫ്‌നയുടെ ആദ്യ ചിത്രമാണ് അതിഥി ദോവോ ഭവ:.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ശ്രീനിയുടെ മകളായി തന്നെയാണ് ഷഫ്‌ന ക്യമാറയ്‌ക്കു മുന്നിലെത്തിയത്. 'അയ്യോ അച്ഛാ പോകല്ലേ' എന്ന് അച്ഛനെ തിരിച്ചു വിളിച്ച അതെ മകള്‍.


Click it and Unblock the Notifications