മോഹന്‍ലാലിന് തോള്‍ വേദനയായിരുന്നു! വിനു മോഹനെ ചുമലിലേറ്റിയുള്ള രംഗത്തിനിടെ താരം ചെയ്തത് ഇതായിരുന്നു

സിനിമാലോകവും പ്രേക്ഷകരും ഇരുകൈനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് പുലിമുരുകന്‍. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമെന്ന റെക്കോര്‍ഡും ഈ ചിത്രത്തിനായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനെക്കുറിച്ച് വാചാലനാവുന്നതിനിടയിലായിരുന്നു പുലിമുരുകനിലെ അനുഭവത്തെക്കുറിച്ച് താരം പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വിനു മോഹനും സഹോദരന്‍ അനു മോഹനും വിശേഷങ്ങള്‍ പങ്കുവെച്ചത്.

നിവേദ്യത്തിലൂടെയായിരുന്നു വിനു മോഹന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയത്. മുത്തച്ഛനും അമ്മാവനും അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് വിനു മോഹന്‍ അഭിനയത്തിലേക്ക് എത്തിയത്. അച്ഛന് സ്വന്തമായി നാടക ട്രൂപ്പുണ്ടായിരുന്നതിനാല്‍ റിഹേഴ്‌സലുകളിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. കഥാപാത്രത്തിന് പകരക്കാരനായി അഭിനയിച്ച് തുടങ്ങിയതാണ് താനെന്നും വിനു മോഹന്‍ പറയുന്നു. ഭാവിയില്‍ സംവിധായകനായി എത്തിയേക്കാമെന്നുള്ള സൂചനയും നല്‍കിയിട്ടുണ്ട് താരം. വിനു മോഹന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

 ലോക് ഡൗണ്‍ സമയത്ത്

ലോക് ഡൗണ്‍ സമയത്ത്

ലോക് ഡൗണ്‍ സമയമായതിനാല്‍ ബോറടിയെക്കുറിച്ചായിരുന്നു മിക്കവരും പറഞ്ഞത്. എന്നാല്‍ തങ്ങള്‍ ആ സമയത്തും തിരക്കിലായിരുന്നുവെന്നും ബോറടിയൊന്നുമുണ്ടായിരുന്നില്ലെന്നും വിനു മോഹന്‍ പറയുന്നു. ഡിഗ്രി കാലഘട്ടം മുതല്‍ തന്നെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. തെരുവോരം മുരുകനൊപ്പം ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. സിനിമയിലെ തിരക്ക് കൂടിയപ്പോള്‍ ഇടയ്ക്ക് സമയം കിട്ടിയിരുന്നില്ല. ലോക് ഡൗണ്‍ സമയത്ത് അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു. ഭാര്യയും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിടയില്‍ ഞങ്ങളെ അഭിനന്ദിച്ചിരുന്നു. ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നു അത്.

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെക്കുറിച്ച്

തെരുവില്‍ അലയുന്ന കുറേപ്പരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയിരുന്നു. അവരെ കുളിപ്പിക്കുകയും മുടി വെട്ടിക്കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. പിറന്നാള്‍ ദിനത്തിലും വിനു മോഹനും വിദ്യയും ഇവര്‍ക്കൊപ്പമായിരുന്നു. നിരവധി പേരായിരുന്നു ഇവരെ അഭിനന്ദിച്ച് എത്തിയത്. മോഹന്‍ലാലും ഫേസ്ബുക്കിലൂടെ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. സര്‍പ്രൈസ് തരുന്ന സ്വന്തം ചേട്ടനായാണ് താന്‍ അദ്ദേഹത്തെ കാണുന്നതെന്നും വിനു മോഹന്‍ പറയുന്നു.

പുലിമുരുകനിലെ രംഗം

പുലിമുരുകനിലെ രംഗം

പുലിമുരുകനില്‍ മോഹന്‍ലാലിന്റെ സഹോദരനായി അഭിനയിക്കാനുള്ള അവസരവും വിനു മോഹന് ലഭിച്ചിരുന്നു. ആ സമയത്തെ അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു. ലാലേട്ടന്‍ എന്നെ തോളിലിട്ട് ഫൈറ്റ് ചെയ്തത് മറക്കാനാവില്ല. സാധാരണയില്‍ നിന്നും വ്യത്യസ്തമായ ഫൈറ്റായിരുന്നു അത്. ചേട്ടന്‍-അനിയന്‍ റിലേഷന്‍ഷിപ്പിന്റെ ഇമോഷണല്‍ ബില്‍ഡപ്പായിട്ടുള്ള ഫൈറ്റായിരുന്നു അത്.

രാത്രി മാത്രം ഭക്ഷണം

രാത്രി മാത്രം ഭക്ഷണം

ആ ഫൈറ്റ് ചിത്രീകരിച്ചിരുന്ന സമയങ്ങളില്‍ താന്‍ രാത്രിയില്‍ മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂവെന്ന് വിനു മോഹന്‍ പറയുന്നു. തല കീഴായി തൂങ്ങി നില്‍ക്കുമ്പോള്‍ ബുദ്ധിമുട്ടാവാതിരിക്കാന്‍ വേണ്ടിയാണ് മറ്റ് സമയങ്ങളില്‍ ഭക്ഷണം ഒഴിവാക്കിയത്. ലാലേട്ടന് തോള്‍വേദനയുള്ള സമയമായിരുന്നു അത്, എന്നെ എങ്ങനെ കംഫര്‍ട്ടബിളാക്കാമെന്നായിരുന്നു അദ്ദേഹം ആലോചിച്ചത്. ആ 4 ദിവസം ഇപ്പോഴും മറക്കാനാവില്ലെന്നും താരം പറയുന്നു.

വിദ്യയുടെ പിന്തുണ

വിദ്യയുടെ പിന്തുണ

ഭാര്യ വിദ്യ എന്‍റെ വലിയ വിമര്‍ശകയാണ്. അഭിനയത്തെയും കഥാപാത്രത്തെയും അവളങ്ങനെ വിമര്‍ശിക്കാറില്ല. എന്നാല്‍ കോസ്റ്റ്യൂമിലോ കളര്‍ കോമ്പിനേഷനിലോ പ്രശ്നമുണ്ടെങ്കില്‍ അവള്‍ അത് പറഞ്ഞുതരും. സിനിമയെയും അഭിനയത്തെയും കീറിമുറിച്ച് വിമര്‍ശിക്കാറില്ലെന്നും താരം പറയുന്നു. അമ്മാവനായ സായ് കുമാറും മികച്ച പോത്സാഹനമാണ് നല്‍കാറുള്ളത്. ഡബ്ബിംഗിലേയും അഭിനയത്തിലേയും പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞുതരാറുണ്ട്.

സംവിധാനത്തിലേക്ക്

സംവിധാനത്തിലേക്ക്

അച്ഛന്‍റെ നാടക ട്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ലൈറ്റും സൗണ്ടുമുള്‍പ്പടെ മിക്ക കാര്യങ്ങളും ചെയ്യുമായിരുന്നു. അതിനൊക്കെ ആളുണ്ടായിരുന്നുവെങ്കിലും അവരെല്ലാം എന്നെയും പഠിപ്പിച്ച് തന്നിരുന്നു. ഇടയ്ക്ക് ആരെങ്കിലും വരാതെ വന്നാല്‍ താനാണ് അത് ചെയ്യാറുള്ളതെന്നും താരം പറയുന്നു. അമ്മയ്ക്കൊപ്പം ലൊക്കേഷനിലേക്ക് പോയാല്‍ ക്യാമറയ്ക്ക് അടുത്തായാണ് ഇരിക്കാറുള്ളത്. പിന്നണിയിലെ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ട്. മികച്ച കഥയും സമയവും ഒത്തുവന്നാല്‍ സംവിധായകനായി എത്തുമെന്നും വിനു മോഹന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X