അച്ഛനായിരുന്നു എന്റെ ബലം, അദ്ദേഹം പോയതോടെ ഞങ്ങളുടെ ജീവിതത്തില്‍ ശൂന്യത നിഴലിച്ചു: വിനു മോഹന്‍

By Prashant V R

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് വിനു മോഹന്‍. തുടര്‍ന്ന് നായകനായും സഹനടനായുമൊക്കെയാണ് താരം മോളിവുഡില്‍ തിളങ്ങിയത്. സിനിമാ കുടുംബത്തില്‍ നിന്നും എത്തിയ താരം കൂടിയാണ് വിനു മോഹന്‍. വിനു മോഹന്റെ അമ്മ ശോഭാ മോഹനും അനിയന്‍ അനു മോഹനുമെല്ലാം സിനിമകളില്‍ സജീവമാണ്. അടുത്തിടെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തമായി നടന്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങിയത് ശ്രദ്ധേയമായിരുന്നു.

ലോക് ഡൗണ്‍ കാലത്ത് ഭാര്യയും നടിയുമായ വിദ്യയ്‌ക്കൊപ്പമാണ് നടന്‍ തെരുവോരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. തെരുവില്‍ കഴിയുന്നവരെ കുളിപ്പിച്ചു വ്യത്തിയാക്കി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുരക്ഷിതത്വത്തില്‍ എത്തിക്കുകയായിരുന്നു ഇവര്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും അനുമോഹന്‍ മനസുതുറന്നിരുന്നു.

അച്ഛനായിരുന്നു എന്റെ ബലമെന്നും

അച്ഛനായിരുന്നു എന്റെ ബലമെന്നും, അച്ഛന്‍ പോയതോടെ ഞങ്ങളുടെ ജീവിതത്തില്‍ വലിയൊരു ശൂന്യത നിഴലിച്ചുവെന്നും താരം പറയുന്നു. 2011ലാണ് ഞങ്ങള്‍ സ്വന്തമായി ഒരു ഫ്ളാറ്റ് വാങ്ങിയത്. അച്ഛനായിരുന്നു ഫ്ളാറ്റിന്റെ ഫര്‍ണിഷിങ്ങ് മേല്‍നോട്ടം. താമസം മാറാന്‍ കുറച്ചുദിവസം ബാക്കിനില്‍ക്കെയാണ് അച്ഛന്റെ വിടവാങ്ങല്‍.

വിനു മോഹന്റെ പിതാവ്

വിനു മോഹന്റെ പിതാവ് മോഹന്‍കുമാര്‍ നാടകരംഗത്തായിരുന്നു സജീവമായത്. നാടക ട്രൂപ്പുകള്‍ നടത്തിയിരുന്നു അദ്ദേഹം. സിനിമകള്‍ക്ക് പുറമെ സീരിയല്‍ രംഗത്തും തിളങ്ങിയിരുന്ന താരമാണ് ശോഭാ മോഹന്‍. 2016ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനായിരുന്നു വിനു മോഹന്റെ കരിയറില്‍ വീണ്ടും വഴിത്തിരിവായി മാറിയത്.

വൈശാഖ് സംവിധാനം ചെയ്ത

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയനായിട്ടാണ് വിനു മോഹന്‍ അഭിനയിച്ചിരുന്നത്. തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ തന്നെ ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളിലും വിനുമോഹന്‍ അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്തെ സാമൂഹ്യ സേവനത്തിന് നേരത്തെ മോഹന്‍ലാല്‍ അടക്കമുളള നിരവധി പ്രമുഖര്‍ വിനു മോഹനെ അഭിനന്ദിച്ചിരുന്നു.

More from Filmibeat

Read more about: vinu mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X