ഭാഗ്യമില്ല; ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം വിനുത പേര് മാറ്റി
സിനിമയില്‍ ഭാഗ്യത്തിന് വേണ്ടിയും സ്റ്റൈലിന് വേണ്ടിയും പേര് മാറ്റുന്ന താരങ്ങളുണ്ട്. വിനുത ലാല്‍ അതില്‍ ആദ്യത്തെ കാര്യത്തിന് വേണ്ടിയാണ് പേര് മാറ്റിയത്. അതെ, വിനുത ലാല്‍ എന്ന പേരില്‍ ഭാഗ്യമില്ലാത്തതുകൊണ്ട് നടി പേര് മാറ്റി.
പറങ്കിമല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് വിനു താല്‍. എന്നാല്‍ പറങ്കിമലയ്ക്ക് ശേഷം കാര്യമായ അവസരങ്ങളൊന്നും വന്നില്ല. അതോടെയാണ് പേരിലെ പ്രശ്‌നം തേടി വിനുത കൊച്ചിലെ ഒരു ജ്യോത്സ്യനെ കണ്ടത്.

ഇനി അശ്വതി എന്ന പേരിലായിരിക്കും വിനുത ലാല്‍ അറിയപ്പെടുക. ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് വിനുത പേര് മാറ്റിയത്. വിനുത ലാല്‍ എന്ന പേര് കരിയറിന് യോജിച്ചതല്ലെന്ന് ജ്യോത്സ്യന്‍ പറഞ്ഞത്രെ. ജന്മനക്ഷത്രം അശ്വതി ആയതുകൊണ്ട് ആ പേര് സ്വീകരിക്കാന്‍ ജ്യോത്സ്യന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
'ഭയ്യ ഭയ്യ' എന്ന ചിത്രത്തിന് മുമ്പ് തന്നെ പേര് മാറ്റിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി മാറ്റിയത് ഇപ്പോഴാണെന്ന് വിനുത പറഞ്ഞു. പേര് മാറ്റിയതിന് ശേഷം മലയാളത്തില്‍ നിന്നും അന്യഭാഷകളില്‍ നിന്നും ധാരാളം ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്നുണ്ടത്രെ. ശ്രീനിവാസന്‍ പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന 'ചില നേരങ്ങളില്‍ ചിലര്‍' എന്ന ചിത്രത്തിലാണ് വിനുത ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











