For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തടികുറഞ്ഞു, വിനുതയ്ക്ക് ആത്മവിശ്വാസം വന്നു

    By Aswathi
    |

    പ്രായത്തില്‍ കവിഞ്ഞ തടി എല്ലാവര്‍ക്കും ഒരു നിരുത്സാഹമാണ്. കൂടിയ തടി കുറയ്ക്കുകയെന്നതോ അതിനേക്കാള്‍ പ്രയാസവും. പക്ഷെ സിനിമാ ഇന്റസ്ട്രിയിലുള്ളവര്‍ക്ക് തടികുറയ്ക്കുക എന്നത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണെന്ന് തോന്നുന്നു. ജയസൂര്യയും ഉണ്ണി മുകുന്ദനുമൊക്കെ അവിടെ നില്‍ക്കട്ടെ. കാവ്യ മാധവന്‍ വരെ തടികുറച്ച് ഫിറ്റ്‌നെസ് വീണ്ടെടുത്തിരിക്കുകയാണ്.

    പിന്നെ എന്തുകൊണ്ട് വിനുത ലാലിക്ക് പറ്റില്ല. വിനുതയും എട്ട് കിലോ ശരീര ഭാരം കുറച്ചു. ഇഷ്ടപ്പെട്ട കുറച്ചു കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ആര്‍ക്കും എളുപ്പത്തില്‍ തടികുറയ്ക്കാം എന്നത് വിനുതയുടെ പരിശ്രമത്തില്‍ നിന്ന് മനസ്സുലാക്കാവുന്നതേയുള്ളൂ. ശരീരത്തിന്റെ ഭാരം കുറഞ്ഞപ്പോള്‍ വിനുതയ്ക്ക് ആത്മ വിശ്വാസവും വന്നെന്നാണ് നടി പറയുന്നത്.

    66 കിലോ ഉണ്ടായിരുന്ന വിനു ഇപ്പോള്‍ 58 കിലോ ഭാരമേയുള്ളൂ. ഒരിക്കലും ശരീര സൗന്ദര്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. പക്ഷെ ലൈഫ് സ്റ്റൈലില്‍ ചില മാറ്റങ്ങളൊക്കെ വരണം എന്ന് തോന്നിയപ്പോള്‍ ഡയറ്റിങ് തുടങ്ങി.

    പിസ ഔട്ട്

    തടികുറഞ്ഞു, വിനുതയ്ക്ക് ആത്മവിശ്വാസം വന്നു

    ആദ്യം ഏറ്റവും പ്രിയപ്പെട്ട പിസയെ പ്ലേറ്റില്‍ നിന്ന് അകറ്റി നിര്‍ത്തി. പച്ചക്കറി സാധനങ്ങളും പഴ വര്‍ഗ്ഗങ്ങളുമാക്കി മുഖ്യ ആഹാരം. രണ്ട് മാസം കഴിയുമ്പോഴേക്കും പരിശ്രമത്തിന് പ്രകടമായ മാറ്റം കണ്ടു തുടങ്ങി.

    ജിമ്മില്‍ പോയി

    തടികുറഞ്ഞു, വിനുതയ്ക്ക് ആത്മവിശ്വാസം വന്നു

    ഒന്നന്നൊര മണിക്കൂര്‍ ജിമ്മിലും പോയിത്തുടങ്ങിയതോടെ ശരീരത്തിന് നല്ല ഫിറ്റ്‌നസ് കിട്ടി.

    ഭക്ഷണക്രമം

    തടികുറഞ്ഞു, വിനുതയ്ക്ക് ആത്മവിശ്വാസം വന്നു

    ലഘുവായിട്ടുള്ള എന്നാല്‍ പ്രോട്ടീനടങ്ങിയ ഭക്ഷണം പ്രാതലിന്. ഉച്ചയ്ക്ക് ചപ്പാത്തിയോ അല്പം ചോറോ മാത്രം. മടുപ്പോടെ അകറ്റി നിര്‍ത്തിയ പച്ചക്കറി സാധനങ്ങള്‍ പ്ലേറ്റില്‍ നിറഞ്ഞു. നോണ്‍വെജ് ഔട്ട്.

    അതൊരു വെല്ലുവിളി

    തടികുറഞ്ഞു, വിനുതയ്ക്ക് ആത്മവിശ്വാസം വന്നു

    തടികുറയ്ക്കുക എന്നത് ഒരു വെല്ലുവിളിയായി കണ്ടതോടെ അത് എളുപ്പമായി എന്നാണ് വിനുത പറയുന്നത്.

    പ്രായക്കൂടുതല്‍

    തടികുറഞ്ഞു, വിനുതയ്ക്ക് ആത്മവിശ്വാസം വന്നു

    ആദ്യ ചിത്രമായ പറങ്കിമലയില്‍ അഭിനയിക്കുമ്പോള്‍ 23 വയസ്സേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷെ അതിനേക്കാള്‍ പ്രായം മതിച്ചു.

     ആത്മിവിശ്വാസം വന്നു

    തടികുറഞ്ഞു, വിനുതയ്ക്ക് ആത്മവിശ്വാസം വന്നു

    ഇപ്പോള്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. എന്റെ പ്രായത്തിന് പറ്റുന്ന വേഷങ്ങള്‍ ചെയ്യാം എന്ന്- വിനുത ലാല്‍ പറഞ്ഞു.

    അടുത്ത ചിത്രം

    തടികുറഞ്ഞു, വിനുതയ്ക്ക് ആത്മവിശ്വാസം വന്നു

    കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന 'ഭയ്യ ഭയ്യ' എന്ന ചിത്രത്തിലാണ് വിനുത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

    English summary
    Actress Vinutha Lal, who made heads turn with her sensuous role in Parankimala, is on a weight losing spree. The actress recently lost 8 kg and says she feels great after following a healthy lifestyle.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X